വെ​ച്ചൂ​ർ ദി​നം ഇ​ന്നു ആ​ച​രി​ക്കും
Saturday, November 16, 2019 12:44 AM IST
തി​രു​വ​ന​ന്ത​പു​രം: ക​ർ​ണാ​ട​ക സം​ഗീ​ത​ജ്ഞ​നും സം​ഗീ​ത ഗു​രു​വു​മാ​യ വെ​ച്ചൂ​ർ എ​ൻ. ഹ​രി​ഹ​ര സു​ബ്ര​ഹ്മ​ണ്യ അ​യ്യ​രു​ടെ ഇ​രു​പ​ത്തി അ​ഞ്ചാം സ്മൃ​തി വാ​ർ​ഷി​കം വെ​ച്ചൂ​ർ​ദി​ന​മാ​യി ഇ​ന്നു ആ​ച​രി​ക്കും.
വെ​ച്ചൂ​രി​ന്‍റെ ശി​ഷ്യ​നും ക​ർ​ണാ​ട​ക സം​ഗീ​ത​ജ്ഞ​നും തി​രു​വി​താം​കൂ​ർ രാ​ജ​കു​ടും​ബാം​ഗ​വു​മാ​യ പ്രി​ൻ​സ് അ​ശ്വ​തി തി​രു​നാ​ൾ രാ​മ​വ​ർ​മ​യു​ടെ സം​ഗീ​ത ക​ച്ചേ​രി ഇന്ന് നടത്തും.
കി​ഴ​ക്കെ​കോ​ട്ട തീ​ർ​ഥ​പാ​ദ​മ​ണ്ഡ​പ​ത്തി​ൽ വൈ​കു​ന്നേ​രം ആ​റി​നാ​ണ് അ​ശ്വ​തി തി​രു​നാ​ളി​ന്‍റെ ക​ർ​ണാ​ട​ക സം​ഗീ​ത ക​ച്ചേ​രി. വ​യ​ലി​നി​ൽ ആ​വ​ണീ​ശ്വ​രം എ​സ്.​ആ​ർ. വി​നു, മൃ​ദം​ഗ​ത്തി​ൽ ച​ങ്ങ​നാ​ശേ​രി ബി. ​ഹ​രി​കു​മാ​ർ, ഘ​ട​ത്തി​ൽ ആ​ദി​ച്ച​ന​ല്ലൂ​ർ അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ താ​ള​മേ​കും.