വെ​ട്ടു​കാ​ട് ദേ​വാ​ല​യ തി​രു​നാ​ൾ: വി​ശ്വാ​സ പ്ര​ഖ്യാ​പ​ന റാ​ലി ന​ട​ത്തി
Monday, November 18, 2019 12:16 AM IST
തി​രു​വ​ന​ന്ത​പു​രം: വെ​ട്ടു​കാ​ട് ക്രി​സ്തു​രാ​ജ​ത്വ തി​രു​ന്നാ​ളി​ൽ ഭ​ക്ത​ജ​ന​പ്ര​വാ​ഹം.​
ഇ​ന്ന​ലെ രാ​വി​ലെ ആ​റി​നു ന​ട​ത്തി​യ സ​മൂ​ഹ​ദി​വ്യ​ബ​ലി​ക്കു​ശേ​ഷം മ​ത​ബോ​ധ​ന അ​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വി​ശ്വാ​സ പ്ര​ഖ്യാ​പ​ന റാ​ലി ന​ട​ത്തി.​ റാ​ലി​യി​ൽ മാ​താ​വി​ന്‍റെ രൂ​പം എ​ഴു​ന്ന​ള്ളി​ച്ച ഫ്ളോ​ട്ടും ഉ​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ന്ന ദി​വ്യ​ബ​ലി​യ്ക്ക് ഫാ. ​ബി​നോ​യി കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
ഫാ. ​ജോ​യി വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തി. വൈ​കു​ന്നേ​രം 7.30ന് ​ക്രി​സ്തു​രാ​ജ പാ​ദ​പൂ​ജ​യും ന​ട​ത്തി.