ലി​റ്റി​ൽ കൈ​റ്റ്സ് ക്യാ​ന്പ് നടത്തി‌
Monday, November 18, 2019 12:16 AM IST
ബാ​ല​രാ​മ​പു​രം: ഉ​പ​ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കു​ട്ടി​ക​ളു​ടെ ലി​റ്റി​ൽ കൈ​റ്റ്സ് ദ്വി​ദി​ന ക്യാ​ന്പ് നെ​ല്ലി​മൂ​ട് സെ​ന്‍റ് ക്രി​സോ​സ്റ്റം ജി​എ​ച്ച്എ​സി​ൽ ന​ട​ന്നു. ക്യാ​ന്പി​ൽ ആ​നി​മേ​ഷ​ൻ, പ്രോ​ഗ്രാ​മിം​ഗ് തു​ട​ങ്ങി​യ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ലാ​സു​ക​ൾ ന​ട​ന്നു.
ച​ന്ദ്ര​യാ​ൻ വി​ക്ഷേ​പ​ണ​ത്തി​ന്‍റെ വി​വി​ധ ഘ​ട്ട​ങ്ങ​ൾ, ക്ര​മാ​നു​ഗ​ത​മാ​യ ഭ്ര​മ​ണ​പ​ഥം ഉ​യ​ർ​ത്ത​ൽ, സോ​ഫ്റ്റ് ലാ​ൻ​ഡിം​ഗ് എ​ന്നി​വ ഉ​ൾ​പ്പെ​ട്ട കം​പ്യൂ​ട്ട​ർ ഗെ​യിം, പ്രോ​ഗ്രാ​മിം​ഗ് സോ​ഫ്റ്റ്‌​വെ​യ​ർ സ്ക്രാ​ച്ച് ഉ​പ​യോ​ഗി​ച്ചു​ള്ള പ്രോ​ഗ്രാം തു​ട​ങ്ങി​യ​വ​യും കു​ട്ടി​ക​ൾ ത​യാ​റാ​ക്കി.