മെ​ഡി​ക്ക​ല്‍ കോ​ള​ജ് വൈ​സ് പ്രി​ന്‍​സി​പ്പ​ലാ​യി ഡോ. ​കെ. അ​ജ​യ​കു​മാ​ര്‍ ചാ​ര്‍​ജെ​ടു​ത്തു
Tuesday, November 19, 2019 12:21 AM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് വൈ​സ് പ്രി​ന്‍​സി​പ്പ​ലാ​യി പ്ലാ​സ്റ്റി​ക് സ​ര്‍​ജ​റി വി​ഭാ​ഗം പ്രൊ​ഫ​ർ ഡോ. ​കെ. അ​ജ​യ​കു​മാ​ര്‍ ചാ​ര്‍​ജെ​ടു​ത്തു. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍, തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി അ​ഡീ​ഷ​ണ​ല്‍ സൂ​പ്ര​ണ്ട്, തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​ക​ളി​ല്‍ വ​കു​പ്പു​മേ​ധാ​വി എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

ക​ണി​യാ​പു​രം ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ത്സ​വം:
പാ​റ​യ്ക്ക​ൽ ഗ​വ.​യു​പി​സ്കൂ​ളി​ന് മി​ക​ച്ച നേ​ട്ടം

വെ​ഞ്ഞാ​റ​മൂ​ട്: ക​ണി​യാ​പു​രം ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ ഗ​ണി​തം, ഐ​ടി, സാ​മൂ​ഹ്യ​ശാ​സ്ത്രം എ​ന്നി​വ​യി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി പാ​റ​യ്ക്ക​ൽ ഗ​വ.​യു​പി​സ്കൂ​ൾ തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം കൈ​വ​രി​ച്ചു.​കൂ​ടാ​തെ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ എ​ൽ​പി വി​ഭാ​ഗം സ​ർ​ക്കാ​ർ സ്കൂ​ളി​ൽ ര​ണ്ടാം സ്ഥാ​ന​വും യു​പി​വി​ഭാ​ഗ​ത്തി​ൽ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളെ അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും അ​നു​മോ​ദി​ച്ചു.