മൂ​ന്നാം ശ്ര​മ​ത്തി​ൽ ഫ​സ്റ്റ​ടി​ച്ച് അ​ഞ്ജ​ലി
Wednesday, November 20, 2019 12:14 AM IST
തി​രു​വ​ന​ന്ത​പു​രം: എ​ട്ടാം​ക്ലാ​സു മു​ത​ൽ റ​വ​ന്യൂ ജി​ല്ലാ ക​ലോ​ത്സ​വ​വേ​ദ​യി​ൽ സം​സ്കൃ​തം പ്ര​ശ്നോ​ത്ത​രി​യി​ലെ മ​ത്സ​രാ​ർ​ഥി​യാ​ണ് വെ​ള്ള​നാ​ട് ജി​വി​എ​ച്ച്എ​സ്എ​സി​ലെ എ​സ്.​അ​ഞ്ജ​ന.
ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷം സ​മ്മാ​നം കി​ട്ടി​യി​ല്ലെ​ങ്കി​ലും മ​ത്സ​ര​വീ​ര്യം വെ​ടി​യാ​തെ ഇ​ക്കു​റി​യും വേ​ദി​യി​ലെ​ത്തി​യ അ​ഞ്ജ​ന സ്വ​ന്ത​മാ​ക്കി​യ​ത് ഒ​ന്നാം സ​മ്മാ​നം. ഇ​ത്ത​വ​ണ 15 ചോ​ദ്യ​ങ്ങ​ളി​ൽ 11 നും ​ഉ​ത്ത​രം ന​ൽ​കി​യ​തോ​ടെ ഒ​ന്നാം സ്ഥാ​നം കൂ​ടെ​പ്പോ​ന്നു. അ​ധ്യാ​പി​ക സ​തി​ഭാ​യി ആ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്.
വെ​ള്ള​നാ​ട് വാ​ളി​യ​റ ജ​യ​വി​ലാ​സ​ത്തി​ൽ ജ​യ​ച​ന്ദ്ര​ൻ നാ​യ​രു​ടെ​യും സ​ര​ള​കു​മാ​രി​യു​ടെ​യും മ​ക​ളാ​യ അ​ഞ്ജ​ന കെ​എ​സ്ടി​എ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഭോ​ത്സ​വ​ത്തി​ലെ പ്ര​തി​ഭ​കൂ​ടി​യാ​ണ്.