വാ​വാസു​രേ​ഷ് അ​ണ​ലി​യെ പി​ടി​കൂ​ടി
Saturday, December 7, 2019 12:43 AM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ തോ​ട്ട​വാ​രം റോ​യ​ൽ ഭ​ജ​ന സ​മി​തി​യു​ടെ സ​മീ​പ​ത്തു നി​ന്ന് വാ​വ സു​രേ​ഷ് അ​ണ​ലി​യെ പി​ടി​കൂ​ടി. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ​ഭ​ജ​ന സ​മി​തി​ക്ക് സ​മീ​പ​മു​ള്ള കു​ള​ത്തി​ലെ വെ​ള്ള​ത്തി​ലൂ​ടെ എ​ന്തോ നീ​ങ്ങു​ന്ന​ത് ഭ​ജ​ന​സ​മി​തി സം​ഘാ​ട​ക​ർ കാ​ണു​ന്ന​ത്. തു​ട​ർ​ന്ന് ക​ര​യി​ലേ​ക്ക് ക​യ​റാ​ൻ ശ്ര​മി​ച്ച പാ​മ്പി​നെ ഇ​വ​ർ കു​രു​ക്കി​യി​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വാ​വ സു​രേ​ഷ് സ​ഥ​ല​ത്തെ​ത്തി​യ പാ​മ്പി​നെ പി​ടി​കൂ​ടി കു​പ്പി​ക്കു​ള്ളി​ലാ​ക്കി . നാ​ല് വ​യ​സു​ള്ള പെ​ൺ അ​ണ​ലി​യാ​ണ് ഇ​തെ​ന്ന് വാ​വ പ​റ​ഞ്ഞു. ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ​യ്ക്ക് സ​മീ​പ​ത്തു​നി​ന്ന് ര​ണ്ട് മൂ​ർ​ഖ​നേ​യും കൊ​ല്ല​മ്പു​ഴ​യി​ൽ നി​ന്ന് പെ​രു​ന്പാ​മ്പി​നേ​യും വാ​വ പി​ടി​കൂ​ടി​യി​രു​ന്നു.