പു​റ​മ്പോ​ക്ക് ര​ഹി​ത ഭ​വ​ന​ങ്ങ​ൾ നി​ർ​മി​ച്ച രാ​ജ്യ​ത്തെ ആ​ദ്യ ന​ഗ​ര​സ​ഭ​യാ​യി ആ​റ്റി​ങ്ങ​ൽ
Saturday, December 7, 2019 12:43 AM IST
ആ​റ്റി​ങ്ങ​ൽ: പു​റ​മ്പോ​ക്ക് ര​ഹി​ത ഭ​വ​ന​ങ്ങ​ൾ നി​ർ​മി​ച്ച് ന​ൽ​കി രാ​ജ്യ​ത്തെ ആ​ദ്യ ന​ഗ​ര​സ​ഭ​യാ​യി ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ.
എ​ല്ലാ പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ൾ​ക്കും സ്വ​ന്ത​മാ​യി ഭൂ​മി ന​ൽ​കി​യാ​ണ് ന​ഗ​ര​സ​ഭ ഇൗ ​നേ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​ത്.​മൂ​ന്ന് വ​ർ​ഷം മു​മ്പ് പു​റ​മ്പോ​ക്ക് ഭൂ​മി​യി​ൽ താ​മ​സി​ച്ചി​രു​ന്ന എ​ല്ലാ കു​ടും​ബ​ങ്ങ​ളേ​യും ഘ​ട്ടം ഘ​ട്ട​മാ​യി ഭൂ​മി​യും വീ​ടും ന​ൽ​കി ന​ഗ​ര​സ​ഭ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി പാ​ർ​പ്പി​ച്ചി​രു​ന്നു.
ഇ​പ്പോ​ൾ ആ​റ്റി​ങ്ങ​ൽ ടൗ​ണി​ൽ റോ​ഡ് പു​റ​മ്പോ​ക്കി​ലോ, ന​ദി, തോ​ട് മ​റ്റ് പു​റ​മ്പോ​ക്ക് സ്ഥ​ല​ങ്ങ​ളി​ലോ താ​മ​സി​ക്കു​ന്ന ഒ​രാ​ൾ പോ​ലും ഇ​ല്ലെ​ന്നും. ഈ ​വ​ർ​ഷം ന​ഗ​ര​സ​ഭ ന​ട​പ്പി​ലാ​ക്കി​യ ഏ​റ്റ​വും മാ​തൃ​കാ​പ​ര​മാ​യ പ​ദ്ധ​തി​യാ​യി​രു​ന്നു എ​ല്ലാ പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ൾ​ക്കും സ്വ​ന്ത​മാ​യി ഭൂ​മി ന​ൽ​കി​യ​തെ​ന്നും ന​ഗ​ര​സ​ഭ അ​റി​യി​ച്ചു.
സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യി ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞ​തെ​ന്നും പൊ​തു​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട എ​ല്ലാ​വ​ർ​ക്കും ഭൂ​മി ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​യും ന​ഗ​ര​സ​ഭ സ്വീ​ക​രി​ച്ചു തു​ട​ങ്ങി​യ​താ​യും ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
108 കു​ടും​ബ​ങ്ങ​ളാ​ണ് സ്വ​ന്ത​മാ​യി ഭൂ​മി​യി​ല്ലാ​ത്ത​വ​രാ​യി​ട്ടു​ള്ള​തെ​ന്നും, ഇ​തി​ൽ 30 പേ​ർ​ക്ക് ഈ ​വ​ർ​ഷ​വും അ​വ​ശേ​ഷി​ക്കു​ന്ന 78 പേ​ർ​ക്ക് അ​ടു​ത്ത വ​ർ​ഷ​വും ഭൂ​മി ന​ൾ​കി എ​ല്ലാ​വ​ർ​ക്കും സ്വ​ന്ത​മാ​യി ഭൂ​മി​യു​ള്ള രാ​ജ്യ​ത്തെ ന​ഗ​ര​സ​ഭ​യാ​കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം. ​പ്ര​ദീ​പ് പ​റ​ഞ്ഞു.