സൗ​ജ​ന്യ ചി​കി​ത്സാ ക്യാ​മ്പ് ന​ട​ത്തി
Saturday, December 7, 2019 12:46 AM IST
ആ​റ്റി​ങ്ങ​ൽ: ഭാ​ര​തീ​യ മോ​ദി ആ​ർ​മി ആ​റ്റി​ങ്ങ​ൽ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ ചി​കി​ത്സ ക്യാ​മ്പ് ന​ട​ത്തി. കാ​ര​ക്കോ​ണം മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ നേ​ത്ര​ചി​കി​ത്സാ ക്യാ​മ്പും, കിം​സ് ഹോ​സ്പി​റ്റ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ കാ​ൻ​സ​ർ നി​ർ​ണ​യ ക്യാ​മ്പും ന​ട​ത്തി. ക്ഷേ​ത്ര സ​മ​ന്വ​യ സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ല​ങ്കോ​ട് കെ. ​ദാ​ന​ശീ​ല​ൻ നേ​ത്ര​ചി​കി​ത്സാ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.ഭാ​ര​തീ​യ മോ​ദി ആ​ർ​മി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​സോ​മ​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഭാ​ര​തീ​യ മോ​ദി ആ​ർ​മി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​റ്റി​ങ്ങ​ൽ പ്രേം​രാ​ജ്, മ​ണ​മ്പൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​മ്പി​ളി പ്ര​കാ​ശ് , വാ​ർ​ഡ് മെ​മ്പ​ർ പ്ര​ശോ​ഭ​ന, ആ​റ്റി​ങ്ങ​ൽ ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​കിം​സ് ഹോ​സ്പി​റ്റ​ൽ കe​ൻ​സ​ർ സ്പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​ർ സ​ന്ദീ​പ് പി​ള്ള ക്ലാ​സു​ക​ൾ ന​യി​ച്ചു.