അദാലത്തിൽ പങ്കെടുക്കാൻ വി​ദ്യാ​ർ​ഥി ആ​ശു​പ​ത്രിക്കി​ട​ക്ക​യി​ൽ നി​ന്നും ആം​ബു​ല​ൻ​സി​ൽ സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്ത്
Wednesday, December 11, 2019 12:56 AM IST
ശ്രീ​കാ​ര്യം : വി​ദ്യാ​ർ​ഥി​ക്ക് കോളജ് നിർബ ന്ധപൂർവം ടി​സി ന​ൽ​കി​യ​താ​യി പ​രാ​തി. കൊ​ല്ലം കോ​ഴി​വി​ള സ്വ​ദേ​ശി​യും കോ​ട്ട​യത്തെ സ്വകാര്യ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യു​മാ​യ ജയിം​സി​നാ​ണ് കോ​ള​ജ് നി​ർ​ബ​ന്ധ​പൂ​ർ​വം ടി​സി ന​ൽ​കി​യ​താ​യി പ​റ​യു​ന്ന​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം ജ​യിം​സി​ന് വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത പ​രി​ക്ക് പ​റ്റി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഒ​രു വ​ർ​ഷ​ത്തോ​ളം കോ​ള​ജി​ൽ പോ​കാ​ൻ ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്ന് കോ​ള​ജി​ൽ എ​ത്തി​യ​പ്പോ​ൾ ത​നി​ക്ക് ടി​സി ന​ൽ​കി എ​ന്നാ​ണ് പ​റ​യു​ന്ന​ത്. താ​ൻ ടി​സി​ക്കു​വേ​ണ്ടി അ​പേ​ക്ഷി​ച്ചു എ​ന്നാ​ണ് കോ​ള​ജ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ടി​സി​ക്ക് താ​ൻ അ​പേ​ക്ഷ കൊ​ടു​ത്തി​രു​ന്നി​ല്ല എ​ന്നും ത​ന്‍റെ വ്യാ​ജ ഒ​പ്പി​ട്ട് കോ​ള​ജ് വ്യാ​ജ അ​പേ​ക്ഷ ത​യാ​റാ​ക്കി​യ​താ​ണെ​ന്നും ആരോപിച്ച് ജയിം​സ് സ​ർ​വക​ലാ​ശാ​ല​യ്ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ര​ണ്ടു ദി​വ​സം മു​ൻ​പ് ജയിം​സി​ന് കൊ​ല്ല​ത്തു​വ​ച്ച് മ​റ്റൊ​രു അ​പ​ക​ടം സം​ഭ​വി​ച്ചു. ത​ല​യ്ക്കും ഇ​ട​തു കൈ​യ്ക്കും ഗു​രു​ത​ര പ​രി​ക്കു​പ​റ്റി തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ് ജ​യിം​സ്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ടെ​ക്നി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി ജയിം സിനെ അ​ദാ​ല​ത്തി​ന് വി​ളി​ച്ചി​രു​ന്നു.

ആ​ശു​പ​ത്രി കി​ട​ക്ക​യി​ൽ നി​ന്നും ആം​ബു​ല​ൻ​സി​ൽ കെ​ടി​യു​വി​ൽ എ​ത്തി​യ ജ​യിം​സ് ത​ന്‍റെ പ​രാ​തി​യി​ൽ ഉ​റ​ച്ചു​നി​ന്നു. പ​രാ​തി പ​രി​ശോ​ധി​ച്ച അ​ക്കാ​ഡ​മി​ക് ഡീ​ൻ ശ്രീ​കു​മാ​ർ പ​രി​ശോ​ധി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും തി​രി​കെ പോ​കാ​ൻ ജ​യിം​സ് ത​യാ​റാ​യി​ല്ല . വി ​സി​യെ കാ​ണാ​തെ താ​ൻ ആ​ശു​പ​ത്രി​യി​ലേ​ക്ക് മ​ട​ങ്ങി പോ​കി​ല്ല എ​ന്ന് വി​ദ്യാ​ർ​ഥി അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വി​സി ഡോ. ​രാ​ജ​ശ്രീ എ​ത്തി ആം​ബു​ല​ൻ​സി​ൽ വി​ദ്യാ​ർ​ഥി​യു​മാ​യി സം​സാ​രി​ച്ചു. കോ​ള​ജി​ലെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ത​ല​വ​നും കെ​ടി​യു വി​ളി​ച്ച അ​ദാ​ല​ത്തി​ൽ എ​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ സാ​മ്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ടാ​യ​തി​നാ​ൽ തു​ട​ർ​ന്ന് പ​ഠി​യ്ക്കാ​ൻ ക​ഴി​യി​ല്ല എ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി വി​ദ്യാ​ർ​ഥി ടി​സി​ക്ക് അ​പേ​ക്ഷ ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് ടി​സി ന​ൽ​കി​യ​ത് എ​ന്നാ​ണ് കോ​ള​ജ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ത​ല​വ​ൻ പ​റ​യു​ന്ന​ത്. മ​റി​ച്ചു​ള്ള ആ​രോ​പ​ണം തെ​റ്റെ​ന്നും തു​ട​ർ​ന്ന് പ​ഠി​ക്കാ​ൻ താ​ൽ​പ്പ​ര്യം ഉ​ണ്ടെ​ങ്കി​ൽ കെ​ടി​യു നി​ർ​ദേ​ശി​ക്കു​ക​യാ​ണെ​ങ്കി​ൽ ഉ​റ​പ്പാ​യും വി​ദ്യാ​ർ​ഥി​ക്ക് പ​ഠി​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്നും കോ​ള​ജ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ത​ല​വ​ൻ അ​റി​യി​ച്ചു. പ​രാ​തി പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെ​ന്നും വി​ദ്യാ​ർ​ഥി​യു​ടെ പ​രാ​തി​യി​ൽ ക​ഴ​മ്പു​ണ്ടെ​ങ്കി​ൽ തു​ട​ർ​ന്ന് പ​ഠി​ക്കു​ന്ന​തി​ന് ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സ​ർ​വ​ക​ലാ​ശാ​ല അ​റി​യി​ച്ചു.