ബ​സി​നു മു​ക​ളി​ൽ അ​മി​ത ല​ഗേ​ജ്: നാ​ട്ടു​കാ​ർ ബ​സ് പി​ടി​കൂ​ടി
Wednesday, December 11, 2019 1:31 AM IST
മാ​ഹി: അ​മി​ത​മാ​യി ബ​സി​നു മു​ക​ളി​ൽ ല​ഗേ​ജ് ക​യ​റ്റി പോ​കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ​ബ​സ് നാ​ട്ടു​കാ​ർ പി​ടി​കൂ​ടി. കോ​ഴി​ക്കോ​ട് നി​ന്നു പ​യ്യ​ന്നൂ​രി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ഗാ​ല​ക്സി ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സ്റ്റാ​ണു ചൊ​വ്വാ​ഴ്ച്ച ഉ​ച്ച​യ്ക്കു 12 ഓ​ടെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​വ​ച്ച​ത്. ബ​സി​നു മു​ക​ളി​ൽ നി​റ​യെ കെ​ട്ടു​ക​ൾ അ​ടു​ക്കി​വ​ച്ച നി​ല​യി​ലാ​യി​രു​ന്നു. ല​ഗേ​ജു​ക​ൾ കെ​ട്ടി​യി​ടാ​തെ വ​ച്ച​തി​നാ​ൽ താ​ഴേ​ക്കു തെ​റി​ച്ചു​വീ​ഴാ​നും സാ​ധ്യ​ത​യു​ള്ള​താ​യി നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.
തു​ട​ർ​ന്നു സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ ജി​എ​സ്ടി സ്ക്വാ​ഡ് 10,200 രൂ​പ പി​ഴ​യ​ട​പ്പി​ച്ചു. നി​കു​തി​യ​ട​ക്കാ​തെ​യു​ള്ള തു​ണി​ത്ത​ര​ങ്ങ​ൾ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട്-​ക​ണ്ണൂ​ർ റൂ​ട്ടി​ൽ നി​ര​വ​ധി ബ​സു​ക​ൾ ലോ​ഡു​മാ​യി പോ​കു​ന്ന​താ​യും നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ന്യൂ ​മാ​ഹി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സി.​ആ​ർ.​റ​സാ​ക്ക് ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കു പ​രാ​തി ന​ൽ​കി.