പ​ങ്ക​ജ​ക​സ്തൂ​രി ആ​യു​ർ​വേ​ദ മെ​ഡി​. കോ​ള​ജിൽ ദേ​ശീ​യ സെ​മി​നാ​റി​ന് തു​ട​ക്ക​മാ​യി
Friday, December 13, 2019 12:50 AM IST
കാ​ട്ടാ​ക്ക​ട : പ​ങ്ക​ജ​ക​സ്തൂ​രി ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ൻ​ഡ് പി​ജി സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ഷ​ണ​ൽ സെ​മി​നാ​റി​ന് തു​ട​ക്ക​മാ​യി. ആ​യു​ർ​വേ​ദ ആ​ൻ​ഡ് യൂ​റോ​ള​ജി - എ​മ​ർ​ജിം​ഗ് ട്ര​ന്‍റ് ഇ​ൻ മാ​നേ​ജ്‌​മെ​ന്‍റ് ആ​ൻ​ഡ് പ്രി​വ​ൻ​ഷെ​ൻ എ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ചാ​ണ് സെ​മി​നാ​ർ ന​ട​ത്തു​ന്ന​ത്. സെ​മി​നാ​ർ സെ​ൻ​ട്ര​ൽ കൗ​ൺ​സി​ൽ ഓ​ഫ് ഇ​ൻ​ഡ്യ​ൻ മെ​ഡി​സി​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​വ​നി​ത മു​ര​ളീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ഗോ​ള ത​ല​ത്തി​ൽ ആ​യു​ർ​വേ​ദ​ത്തി​ന് പ്രാ​ധാ​ന്യം വ​ർ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും അ​തി​ന്‍റെ പ്ര​യോ​ജ​നം ലോ​ക​മെ​ങ്ങും എ​ത്തി​ക്കാ​ൻ നൂ​ത​ന പ​രീ​ക്ഷ​ണ​ങ്ങ​ളും ഗ​വേ​ഷ​ണ​ങ്ങ​ളും വേ​ണ​മെ​ന്നും അ​തി​ന് പ​ങ്ക​ജ​ക​സ്തൂ​രി കോ​ള​ജ് ന​ൽ​കു​ന്ന സേ​വ​നം പ്ര​സം​ശ​യ​ർ​ഹി​ക്കു​ന്നു​വെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

പ​ങ്ക​ജ ക​സ്തൂ​രി ഗ്രൂ​പ്പ് സ്ഥാ​പ​ക​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ഡോ.​ജെ.​ഹ​രീ​ന്ദ്ര​ൻ​നാ​യ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പു​ത്ത​ൻ ആ​ശ​യ​ങ്ങ​ളും മാ​റു​ന്ന കാ​ല​ഘ​ട്ട​ത്തി​ലു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ളും ഉ​ൾ​കൊ​ണ്ട് ഗ​വേ​ഷ​ക​ർ മു​ന്നോ​ട്ട് വ​ര​ണ​മെ​ന്നും അ​തി​ന് പ​ങ്ക​ജ​ക​സ്തൂ​രി പി​ന്തു​ണ ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നാ​ഷ​ണ​ൽ സെ​മി​നാ​ർ ന​ട​ത്തു​ന്ന​ത് ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. കെ.​പ്ര​സ​ന്ന​കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​എ.​ജ​യ​ശ്രീ, ഡോ.​സി. സു​രേ​ഷ്‌​കു​മാ​ർ, ഡോ.​വാ​സു​ദേ​വ​ൻ, പ്ര​ഫ.​കു​ഞ്ഞി​രാ​മ​ൻ, ഡോ.​ജി​ഷ്ണു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ.​ല​ക്ഷ്മി ന​ന്ദി പ​റ​ഞ്ഞു. യു​റോ​ള​ജി സം​ബ​ന്ധ​മാ​യി വ​ന്ന പ്ര​ശ്‌​ന​ങ്ങ​ൾ പ​ങ്ക​ജ​ക​സ്തൂ​രി റി​സ​ർ​ച്ച് സെ​ന്‍റ​റി​ലൂ​ടെ പ​രി​ഹ​രി​ച്ച​ത് ക്ഷ​ണി​താ​ക്ക​ൾ​ക്ക് മു​ന്നി​ൽ ഡോ.​ജെ.​ഹ​രീ​ന്ദ്ര​ൻ​നാ​യ​ർ അ​വ​ത​രി​പ്പി​ച്ചു. സെ​മി​നാ​ർ ഇ​ന്ന് സ​മാ​പി​ക്കും. ആ​രോ​ഗ്യ​സ​ർ​വ​ക​ലാ​ശാ​ല പ്രോ ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​എ. ന​ളി​നാ​ക്ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.