സ്റ്റൈൽമന്നന്‍റെ പിറന്നാൾ ‘ഫ്രീ’ ആക്കി ആഘോഷിച്ച് ഇസൈക്കി മുത്തു
Friday, December 13, 2019 12:54 AM IST
പാ​റ​ശാ​ല: ത​മി​ഴ്സി​നി​മ സ്റ്റൈ​ല്‍ മ​ന്ന​ന്‍ ര​ജ​നീ​കാ​ന്തി​ന്‍റെ പി​റ​ന്നാ​ള്‍ വേ​റി​ട്ട രീ​തി​യി​ൽ ആ​ഘോ​ഷി​ച്ചു ആ​രാ​ധ​ക​ൻ ഇ​സൈ​ക്കി മു​ത്തു. ര​ജ​നി​യു​ടെ ക​ടു​ത്ത ആ​രാ​ധ​ക​നാ​യ ഇ​സൈ​ക്കി​മു​ത്തു പ​ര​ശു​വ​യ്ക്ക​ലി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ര​ജാ ഹെ​യ​ര്‍ സ്റ്റൈ​ല്‍ എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ​യാ​ണ്. ഇ​ന്ന​ലെ ഷോ​പ്പി​ല്‍ എ​ത്തി​യ മു​ഴു​വ​ന്‍ ആ​ളു​ക​ള്‍​ക്കും ക​ട്ടിം​ഗും ഷേ​വിം​ഗും പൂ​ര്‍​ണ​മാ​യും സൗ​ജ​ന്യ​മാ​ക്കി​യാ​ണ് പ്രി​യ​താ​ര​ത്തോ​ട് ആ​ദ​ര​വ് പ്ര​ക​ടി​പ്പി​ച്ച​ത്.

തി​രു​ന​ല്‍​വേ​ലി അ​മ്പാ​സ​മു​ദ്രം സ്വ​ദേ​ശി​യാ​യ മു​ത്തു എ​ന്ന് വി​ളി​ക്കു​ന്ന ഇ​സൈ​ക്കി​മു​ത്തു ക​ഴി​ഞ്ഞ 10 വ​ര്‍​ഷ​മാ​യി പ​ര​ശു​വ​യ്ക്ക​ലി​ലെ ജ​ന​ങ്ങ​ള്‍​ക്ക് പ്രി​യ​പെ​ട്ട​വ​നാ​ണ്. 10 വ​യ​സു​മു​ത​ല്‍ ര​ജ​നീ​കാ​ന്തി​ന്‍റെ സി​നി​മ​ക​ള്‍ ക​ണ്ട് തു​ട​ങ്ങി​യ മു​ത്തു, ഏ​റെ​ക്കു​റെ എ​ല്ലാ ചി​ത്ര​ങ്ങ​ളും ക​ണ്ടു ക​ഴി​ഞ്ഞു എ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഉ​ട​ന്‍ പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തു​ന്ന ദ​ര്‍​ബാ​റി​ന് ആ​ശം​സ​ക​ള​ര്‍​പ്പി​ച്ച് ക​ട​യു​ടെ പു​റ​ത്ത് ബോ​ര്‍​ഡ് സ്ഥാ​പി​ച്ച് ഇ​ന്ന​ത്തെ സ​ര്‍​വീ​സ് സൗ​ജ​ന്യ​മെ​ന്ന് അ​റി​യി​ച്ച​പ്പോ​ഴാ​ണ് നാ​ട്ടു​കാ​രും വി​വ​രം അ​റി​യു​ന്ന​ത്.

രാ​വി​ലെ മു​ത​ല്‍ നി​ര​വ​ധി പേ​രാ​ണ് മു​ത്തു​വി​ന്‍റെ ക​ട​യി​ലേ​ക്ക് ഒ​ഴു​കി എ​ത്തി​യ​ത്. സ​ഹാ​യി​ക​ളാ​യി ക​ട​യി​ല്‍ ര​ണ്ടു​പേ​ര്‍ കൂ​ടെ ഉ​ണ്ടെ​ങ്കി​ലും ഇ​ന്ന​ലെ ഉ​ച്ച​ക്ഷ​ണ​ത്തി​നു​കൂ​ടി പോ​കാ​നാ​വാ​ത്ത​വി​ധം തി​ര​ക്കാ​യി. എ​ല്ലാം ര​ജ​നി​ക്കു വേ​ണ്ടി എ​ന്നാ​ണ് മു​ത്തു​വി​ന്‍റെ പ​ക്ഷം.

എ​ല്ലാ ശ​നി​യാ​ഴ്ച​യും നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന മു​ത്തു തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ര​ശു​വ​യ്ക്ക​ലി​ലെ​ത്തും ഭാ​ര്യ മാ​ല​യും മ​ക്ക​ള്‍ ഇ​സൈ​ക്കി​രാ​ജ​യും ഇ​സൈ​ക്കി ല​ക്ഷ്മി​യും ര​ജ​നി​യു​ടെ ക​ടു​ത്ത ആ​രാ​ധ​ക​രാ​ണ്. ര​ജ​നി​കാ​ന്ത് ഇ​നി​യും കു​ടു​ത​ല്‍ സൂ​പ്പ​ര്‍​ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ മു​ന്നി​ലേ​ക്കെ​ത്ത​ണ​മെ​ന്ന അ​ഭ്യ​ര്‍​ഥ​ന​യാ​ണ് 70 ാം പി​റ​ന്നാ​ളി​ല്‍ ഇ​സൈ​ക്കി​മു​ത്തു​വി​നു​ള്ള​ത്.