പൗ​ര​ത്വ ബി​ല്ലിനെതിരെ വ്യാപക പ്രതിഷേധം
Saturday, December 14, 2019 12:29 AM IST
ആ​റ്റി​ങ്ങ​ൽ: ദേ​ശീ​യ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ സി​പി​എം ആ​റ്റി​ങ്ങ​ൽ ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ചു.​ ആ​റ്റി​ങ്ങ​ൽ എ​ൽ​ഐ സി ​ഓ​ഫീ​സ് ജം​ഗ്ഷ​നി​ൽ നി​ന്നും ആ​രം​ഭി​ച്ച മാ​ർ​ച്ച് ആ​റ്റി​ങ്ങ​ൽ ക​ച്ചേ​രി ജം​ഗ്ഷ​നി​ലെ ഹെ​ഡ് പോ​സ്റ്റാ​ഫീ​സി​ന് മു​ന്നി​ൽ സ​മാ​പി​ച്ചു.
ധ​ർ​ണ ബി. ​സ​ത്യ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ആ​ർ. രാ​മു അ​ധ്യ​ക്ഷ​നാ​യി. എ​സ്. ലെ​നി​ൻ, ജി​ല്ലാ ക​മ്മി​റ്റി അം​ഗം ആ​ർ. സു​ഭാ​ഷ്, ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം. ​പ്ര​ദീ​പ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​ല​ജ ബീ​ഗം, മു​ൻ ചെ​യ​ർ​മാ​ൻ സി. ​ജെ. രാ​ജേ​ഷ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വെ​ള്ള​റ​ട: പ​ന​ച്ച​മൂ​ട് ജ​മാ അ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ​റാ​ലി ന​ട​ത്തി. ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ഷൗ​ക്ക​ത്ത​ലി, സെ​ക്ര​ട്ട​റി എ. ​ഷ​ഹാ​ബു​ദീ​ന്‍, ചീ​ഫ് ഇ​മാം ഫി​റോ​സ്ഖാ​ന്‍ ബാ​ഖ​വി, അ​മാ​നു​ള്ള മൗ​ല​വി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് പൗ​ര​ത്വ ബി​ല്ലി​ന്‍റെ പ​ക​ര്‍​പ്പ് ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു.
നെ​ടു​മ​ങ്ങാ​ട്: പൗ​ര​ത്വ ബി​ല്ലി​നെ​തി​രെ ഡി​വൈ​എ​ഫ്ഐ നെ​ടു​മ​ങ്ങാ​ട്ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​ടു​മ​ങ്ങാ​ട് പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.
ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ക​വി​രാ​ജ് അ​ധ്യ​ക്ഷ​നാ​യി. ഡി​വൈ​എ​ഫ്ഐ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. ആ​ർ. ഷൈ​ൻ ലാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.​എ​ൽ. എ​സ്. ലി​ജു,എം. ​മ​നീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.