പോ​ലീ​സ് സേ​നാ അം​ഗ​ങ്ങ​ൾ​ക്കു​ള്ള ആ​രോ​ഗ്യ സം​ര​ക്ഷ​ണ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Sunday, December 15, 2019 12:33 AM IST
വെ​ഞ്ഞാ​റ​മൂ​ട്: വെ​ഞ്ഞാ​റ​മൂ​ട് സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് സേ​നാ അം​ഗ​ങ്ങ​ൾ​ക്ക് ആ​രോ​ഗ്യ സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി.

ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. സേ​നാ അം​ഗ​ങ്ങ​ൾ​ക്ക് പോ​ഷ​കാ​ഹാ​രം വി​ത​ര​ണം ചെ​യ്തു കൊ​ണ്ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​ശോ​ക​ൻ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ൻ​സ്പ​ക്ട​ർ ബി.​ജ​യ​ൻ, സ​ബ് ഇ​ൻ​സ്പ​ക്ട​ർ കെ.​വി. ബി​നീ​ഷ് ലാ​ൽ ജ​ന​മൈ​ത്രി പോ​ലീ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഷെ​രീ​ർ വെ​ഞ്ഞാ​റ​മൂ​ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സേ​നാ അം​ഗ​ങ്ങ​ളു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കി​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അം​ഗ​ങ്ങ​ൾ​ക്ക് പ്ര​തി​മാ​സം ആ​യൂ​ർ​വേ​ദം,ഹോ​മി​യോ, അ​ലോ​പ്പ​തി മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യും ല​ഭ്യ​മാ​ക്കും. സ്ഥ​ല​ത്തെ വി​വി​ധ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. കൂ​ടാ​തെ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ന​ട്ടു​വ​ള​ർ​ത്തി​യ വി​ഷ ര​ഹി​ത പ​ച്ച​ക്ക​റി​ക​ൾ വി​ള​വി​ന​നു​സ​രി​ച്ച് സേ​നാ അം​ഗ​ങ്ങ​ൾ​ക്ക് പാ​ച​കം ചെ​യ്തു ക​ഴി​ക്കു​ന്ന​തി​നും അ​വ​സ​രം ഒ​രു​ക്കും.

ത​രി​ശു​ഭൂ​മി​ക​ൾ ഏ​റ്റെ​ടു​ത്ത് ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി​യി​റ​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്.