പൗ​ര​ത്വ പ്ര​ക്ഷോ​ഭം മ​തേ​ത​ര​ത്വം സം​ര​ക്ഷി​ക്കാ​ൻ: അ​ടൂ​ർ പ്ര​കാ​ശ് എം​പി
Thursday, January 16, 2020 12:00 AM IST
വെ​ഞ്ഞാ​റ​മൂ​ട്: പൗ​ര​ത്വ​ഭേ​ദ​ഗ​തി​ക്കെ​തി​രെ ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭം ഇ​ന്ത്യ​യു​ടെ മ​തേ​ത​ര​ത്വ​വും ജ​നാ​ധി​പ​ത്യ​വും സം​ര​ക്ഷി​ക്കാ​നാ​ണെ​ന്ന് അ​ടൂ​ർപ്ര​കാ​ശ്എം​പി.
കോ​ണ്‍​ഗ്ര​സ് തേ​മ്പാ​മൂ​ട്, പു​ല്ല​മ്പാ​റ, മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ തേ​മ്പാം​മൂ​ട് ജം​ഗ്ഷ​നി​ൽ ന​ട​ന്ന പൗ​രാ​വ​കാ​ശ, ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​ പോ​രാ​ടി നേ​ടി​യ സ്വാ​ത​ന്ത്ര്യം മോ​ദി​യു​ടെ​യും അ​മി​ത് ഷാ​യു​ടെ​യും മു​ന്നി​ൽ അ​ടി​യ​റ​വ് വ​യ്ക്കാ​നു​ള്ള​ത​ല്ല​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് പു​ല്ല​മ്പാ​റ മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഇ.​എ. അ​സീ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മു​ന്‍ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ പാ​ലോ​ട് ര​വി, ശ​ര​ത്ച​ന്ദ്ര​പ്ര​സാ​ദ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​നാ​ട് ജ​യ​ന്‍, ആ​ന​ക്കു​ഴി ഷാ​ന​വാ​സ്, ജി.​പു​രു​ഷോ​ത്ത​മ​ന്‍ നാ​യ​ര്‍, കു​റ്റി​മൂ​ട് റ​ഷീ​ദ്, ര​മേ​ശ​ന്‍ നാ​യ​ര്‍, ഷ​മീ​ര്‍ തേ​മ്പാ​മൂ​ട്, എം.​അ​നി​ല്‍, എ​സ്.​എം.​ബ​ഷീ​ര്‍, ആ​ര്‍.​ഗോ​പി, ശ്രീ​കു​മാ​ര​ന്‍ നാ​യ​ര്‍, ഹാ​ഷി​ക് പു​ല്ല​മ്പാ​റ, നാ​സ​ര്‍ പി​ച്ചി​മം​ഗ​ലം, ബ​ഷീ​ര്‍ മ​രു​തും​മൂ​ട്, രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, സ​ലിം പു​ലി​മു​ട്ടു​കോ​ണം, മു​ജീ​ബ്, അ​നീ​ഷ്, ലാ​ല്‍ വെ​ള്ളാ​ഞ്ചി​റ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.