ചി​ത്ര​പ്ര​ദ​ർ​ശ​ന​വും ചി​ത്ര​ര​ച​നാ മ​ത്സ​ര​വും ന​ട​ത്തി
Friday, January 17, 2020 12:34 AM IST
വെ​ഞ്ഞാ​റ​മൂ​ട്: വെ​ഞ്ഞാ​റ​മൂ​ട് ജീ​വ​ക​ല ക​ലാ സാം​സ്കാ​രി​ക മ​ണ്ഡ​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വേ​കാ​ന​ന്ദ ജ​യ​ന്തി ദി​ന​ത്തി​ൽ ചി​ത്ര​പ്ര​ദ​ർ​ശ​ന​വും വി​വേ​കാ​ന​ന്ദ സ്വാ​മി​യു​ടെ ചി​ത്ര​ര​ച​നാ മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു.​
ദേ​ശീ​യ യു​വ​ജ​ന​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നെ​ഹ്റു യു​വ​കേ​ന്ദ്ര ന​ട​ത്തു​ന്ന പ്ര​ചാ​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് ജീ​വ​ക​ല പ്ര​ദ​ർ​ശ​ന​മൊ​രു​ക്കി​യ​ത്.​
വെ​ഞ്ഞാ​റ​മൂ​ട് ഗ​വ.​എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ൽ ഹ​രി​കു​മാ​ർ പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ഘാ​ട​നം ചെ​യ്തു.
അ​ധ്യാ​പ​ക​ൻ പി.​കെ. ശ്രീ​കു​മാ​ർ, ജീ​വ​ക​ല ഭാ​ര​വാ​ഹി​ക​ളാ​യ പി. ​മ​ധു,എ​സ്.​ഈ​ശ്വ​ര​ൻ പോ​റ്റി, ആ​ർ.​ശ്രീ​കു​മാ​ർ ,പു​ല്ല​മ്പാ​റ ദി​ലീ​പ്, ചി​ത്ര​ര​ച​ന അ​ധ്യാ​പ​ക​ൻ കെ.​ബി.​കാ​ർ​ത്തി​ക് ,നെ​ഹ്റു യു​വ​കേ​ന്ദ്ര കോ- ​ഓ​ർ​ഡി​നേ​റ്റ​ർ അ​മ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.