എ​കെ​എ​സ്‌​ടി​യു ജി​ല്ലാ​സ​മ്മേ​ള​നത്തിന് ഇന്ന് തുടക്കം നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ
Friday, January 17, 2020 12:37 AM IST
നെ​യ്യാ​റ്റി​ൻ​ക​ര: എ​കെ​എ​സ്ടി​യു ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്നും നാ​ളെ​യും നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ന​ട​ത്തും.​ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ പൊ​തു​സ​മ്മേ​ള​ന​ത്തി​ലും മു​ഖ്യ അ​തി​ഥി​ക​ളാ​യി വ​നം വ​കു​പ്പ് മ​ന്ത്രി .കെ.​രാ​ജു ,ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ വി.​ശ​ശി ജി​ല്ലാ സെ​ക്ര​ട്ട​റി ജി.​ആ​ർ. അ​നി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് എ​കെ​എ​സ്ടി​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. ​ബു​ഹാ​രി​യും ജി​ല്ലാ​സെ​ക്ര​ട്ട​റി എ​ഫ് .വി​ൽ​സ​ൺ,സം​സ്ഥാ​ന ക​മ്മി​റ്റി​യ​ഗം എ​സ്.​ജി. അ​നീ​ഷ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
പ്രീ​പ്രൈ​മ​റി മു​ത​ൽ എ​ച്ച്എ​സ്എ​സ് വ​രെ​യു​ള്ള ഏ​കീ​ക​ര​ണം മ​ന്ദ​ഗ​തി​യി​ലാ​ണെ​ന്നും എ​ല്ലാ വി​ദ്യാ​ല​യ​ങ്ങ​ളും കു​ട്ടി​ക​ളു​ടെ എ​ണ്ണം നോ​ക്കാ​തെ ക​ലാ കാ​യി​ക അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഗ​വ​ൺ​മെ​ന്‍റ് സാ​മ്പ​ത്തി​ക ലാ​ഭം നോ​ക്കി ന​ട​പ​ടി വൈ​കി​പ്പി​ക്കു​ക​യാ​ണെ​ന്നും ആ​രോ​പി​ച്ചു.​ഈ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​ശ​ദ​മാ​യ ച​ർ​ച്ച ന​ട​ത്തു​മെ​ന്ന് പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു.