ചെ​ങ്ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ വ​ലി​യ​കു​ളം വീ​ണ്ടും നാ​ശ​ത്തി​ലേക്ക്്;
Monday, January 20, 2020 12:37 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ ജ​ലാ​ശ​യ​മാ​യ ചെ​ങ്ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ വ​ലി​യ​കു​ളം ശ​രി​യാ​യ പ​രി​ര​ക്ഷ​യി​ല്ലാ​തെ വീ​ണ്ടും നാ​ശ​ത്തി​ലേ​യ്ക്ക്. പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​രും പ്ര​ഭാ​ത​സ​വാ​രി​ക്കാ​രു​മൊ​ക്കെ അ​ട​ങ്ങു​ന്ന കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​ലി​യ​കു​ളം ശു​ചീ​ക​രി​ക്കാ​നൊ​രു​ങ്ങു​ന്നു.

തെ​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ നെ​ല്‍​കൃ​ഷി അ​ട​ക്ക​മു​ള്ള കാ​ര്‍​ഷി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പേ​രു​കേ​ട്ട ചെ​ങ്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ മു​ഖ്യ​ജ​ല​സ്രോ​ത​സാ​ണ് വ​ലി​യ​കു​ളം. 25 ഏ​ക്ക​റി​ല​ധി​കം വി​സ്തൃ​തി​യു​ണ്ടാ​യി​രു​ന്ന കു​ള​ത്തി​ന്‍റെ അ​തി​രു​ക​ള്‍ ക്ര​മേ​ണ പ​ല കാ​ര​ണ​ങ്ങ​ളാ​ലും ചു​രു​ങ്ങി. ആ​രും തി​രി​ഞ്ഞു​നോ​ക്കാ​നി​ല്ലാ​തെ ചെ​ളി നി​റ​ഞ്ഞു കി​ട​ന്ന ജ​ലാ​ശ​യ​ത്തി​ന് പു​ന​രു​ജ്ജീ​വ​ന​മേ​കാ​ന്‍ സ​ന്ന​ദ്ധ​ത​യോ​ടെ മു​ന്നോ​ട്ടു​വ​ന്ന​ത് ഗാ​ന്ധി​മി​ത്ര​മ​ണ്ഡ​ല​മാ​ണ്. ഗാ​ന്ധി​യ​ന്‍ പി. ​ഗോ​പി​നാ​ഥ​ന്‍​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഗാ​ന്ധി​യ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ത​ല്‍ വി​വി​ധ ക​ലാ​ല​യ​ങ്ങ​ളി​ലെ നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്കീം ​യൂ​ണി​റ്റ് വോ​ള​ന്‍റി​യ​ര്‍​മാ​ര്‍ വ​രെ നീ​ളു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് പേ​രു​ടെ ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ ഫ​ല​മാ​യി വ​ലി​യ​കു​ളം ന​വീ​ക​രി​ക്ക​പ്പെ​ട്ടു. ഒ​രു ദ​ശ​ക​ത്തി​നു മു​ന്പ് ന​ട​ന്ന മ​ഹാ​ദൗ​ത്യ​ത്തി​ന് നാ​ട്ടു​കാ​രു​ടെ​യും പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​രു​ടെ​യു​മൊ​ക്കെ പി​ന്തു​ണ​യും ല​ഭി​ച്ചു.

ജ​ലാ​ശ​യ​ത്തി​ന് ഗാ​ന്ധി​തീ​ര്‍​ഥം എ​ന്ന് നാ​മ​ക​ര​ണം ചെ​യ്തു​വെ​ങ്കി​ലും വ​ലി​യ​കു​ളം എ​ന്ന പ​ഴ​ക്കം ചെ​ന്ന പ്രാ​ദേ​ശി​ക നാ​മ​ധേ​യ​ത്തി​ലാ​ണ് ഇ​പ്പോ​ഴും അ​റി​യ​പ്പെ​ടു​ന്ന​ത്. കു​ളം ന​വീ​ക​രി​ക്ക​പ്പെ​ട്ട​തോ​ടെ വി​സ്തൃ​തി കൃ​ത്യ​മാ​യി അ​ള​ന്നു തി​രി​ച്ചു. ചു​റ്റും റോ‍​ഡും നി​ല​വി​ല്‍ വ​ന്നു. ഇ​നി​യൊ​രു ക​യ്യേ​റ്റ​ത്തി​ന് വി​ധേ​യ​മാ​കാ​ത്ത വി​ധ​ത്തി​ല്‍ കു​ളം സം​ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ സ്വീ​ക​രി​ച്ചു. പ​ക്ഷെ, ഇ​ന്ന് വ​ലി​യ​കു​ളം വീ​ണ്ടും ശോ​ച​നീ​യാ​വ​സ്ഥ​യി​ലാ​യി​രി​ക്കു​ക​യാ​ണ്. കു​ള​ത്തി​ല്‍ കു​ള​വാ​ഴ വ്യാ​പി​ക്കു​ക​യും ജ​ലാ​ശ​യ​ത്തി​നു ചു​റ്റും കാ​ട് വ​ള​രു​ക​യും ചെ​യ്തു. ദി​വ​സ​വും നി​ര​വ​ധി പേ​ര്‍ കു​ള​ത്തി​നു ചു​റ്റു​വ​ട്ട​ത്താ​യി പ്ര​ഭാ​ത​സ​വാ​രി​ക്ക് ഇ​റ​ങ്ങാ​റു​ണ്ട്. കു​ള​ത്തി​ന്‍റെ വി​സ്തൃ​തി 1.2 കി​ലോ​മീ​റ്റ​റാ​ണ്. സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്ക​മു​ള്ള​വ​ര്‍ പ്ര​ഭാ​ത വ്യാ​യാ​മ​ത്തി​നാ​യി വ​ലി​യ​കു​ള​ത്തി​ന്‍റെ പ​രി​സ​രം ആ​ശ്ര​യി​ക്കു​ന്നു. കു​ള​ത്തി​ന്‍റെ കാ​ടു പി​ടി​ച്ച പ​രി​സ​രം ആ​ശ​ങ്ക​യു​ണ​ര്‍​ത്തു​ന്ന​താ​ണ്. മാ​ത്ര​മ​ല്ല, ഇ​വി​ടെ പ​ല തെ​രു​വു വി​ള​ക്കു​ക​ളും തെ​ളി​യാ​റു​മി​ല്ല.

അ​ധി​കൃ​ത​ര്‍ കു​ളം പ​രി​പാ​ലി​ക്കു​ന്ന​തി​ല്‍ യാ​തൊ​രു താ​ത്പ​ര്യ​വും കാ​ണി​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ​ര​ക്കെ​യു​ള്ള ആ​ക്ഷേ​പം. ഓ​ണ​ക്കാ​ല​ത്ത് വ​ലി​യ​കു​ളം ജ​ലോ​ത്സ​വം വ​രെ സം​ഘ​ടി​പ്പി​ക്കാ​റു​ള്ള​തും നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. സ്ഥി​ര​മാ​യി പ്ര​ഭാ​ത​സ​വാ​രി​ക്കെ​ത്താ​റു​ള്ള നാ​ട്ടു​കാ​ര്‍ സം​യു​ക്ത​മാ​യി ഗോ​കു​ലം യോ​ഗാ ഗ്രൂ​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വ​ലി​യ​കു​ളം ന​വീ​ക​രി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ്.

റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ല്‍ രാ​വി​ലെ ആ​റി​ന് കു​ളം ന​വീ​ക​ര​ണ യ​ജ്ഞ​ത്തി​ന് തു​ട​ക്ക​മി​ടു​ന്നു. വ​ന്‍​നാ​ശ​ത്തി​ലേ​യ്ക്ക് കൂ​പ്പു കു​ത്തി​യ ഒ​രു ജ​ലാ​ശ​യ​ത്തെ ദി​വ​സ​ങ്ങ​ളോ​ളം ദൈ​ര്‍​ഘ്യ​മു​ള്ള ഒ​റ്റ​ക്കെ​ട്ടാ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​ലൂ​ടെ​യാ​ണ് പ​ത്തു വ​ര്‍​ഷം മു​ന്പ് അ​തി​ജീ​വ​ന​മൊ​രു​ക്കി​യ​തെ​ങ്കി​ലും മ​തി​യാ​യ സം​ര​ക്ഷ​ണ​ത്തി​ന്‍റെ അ​ഭാ​വ​ത്താ​ല്‍ വ​ലി​യ​കു​ളം പ​തി​യെ ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ചെ​ങ്ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ കൃ​ഷി​യെ​യും ജ​ല​സാ​ന്നി​ധ്യ​ത്തെ​യും നി​ല​നി​റു​ത്തു​ന്ന വ​ലി​യ​കു​ള​ത്തെ പ​രി​പാ​ലി​ക്കേ​ണ്ട​ത് നാ​ടി​ന്‍റെ ന​ന്മ​യാ​ണെ​ന്ന ബോ​ധ്യ​ത്തോ​ടെ അ​ധി​കൃ​ത​ര്‍ സ​ത്വ​ര​ന​ട​പ​ടി കൈ​ക്കൊ​ള്ള​ണ​മെ​ന്ന് പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​രും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ട്ടു.