ക​വി ക​ര​കൗ​ശ​ല​വ​സ്തു നി​ര്‍​മാ​ണ​ത്തി​ര​ക്കി​ലാ​ണ്..
Monday, January 20, 2020 12:37 AM IST
സ്വ​ന്തം ലേ​ഖ​ക​ന്‍

നെ​യ്യാ​റ്റി​ന്‍​ക​ര: അ​ക​താ​രി​ലെ കാ​വ്യ​സ്പ​ര്‍​ശം ക​ര​കൗ​ശ​ല​വ​സ്തു​ക്ക​ളി​ലും പ​ക​ര്‍​ന്ന് ആ​ല​ത്തൂ​രു​കാ​ര​ന്‍ എ​സ്. ജ​യ​കു​മാ​ര​ന്‍. പാ​ര​ന്പ​ര്യ​മാ​യി കി​ട്ടി​യ തൊ​ഴി​ല​റി​വി​നോ​ടൊ​പ്പം ഭാ​വ​ന​യും വൈ​ദ​ഗ്ധ്യ​വും ഇ​ഴ ചേ​രു​ന്പോ​ള്‍ ഇ​ത​ള്‍ വി​രി​യു​ന്ന​ത് വൈ​വി​ധ്യ​ങ്ങ​ളു​ടെ ആ​ക​ര്‍​ഷ​ക​ലോ​കം.
നെ​യ്യാ​റ്റി​ന്‍​ക​ര ആ​ല​ത്തൂ​ര്‍ പ​വി​ത്ര​ത്തി​ല്‍ ജ​യ​കു​മാ​ര​ന്‍ ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളു​ടെ നി​ര്‍​മാ​ണ​രം​ഗ​ത്ത് പ്ര​വേ​ശി​ച്ചി​ട്ട് പ​ത്തു വ​ര്‍​ഷ​ത്തോ​ള​മാ​യി. ഫ​ര്‍​ണി​ച്ച​റു​ക​ളു​ടെ നി​ര്‍​മാ​ണ​ക​ല​യി​ല്‍ പി​താ​വ് സു​ബ്ര​ഹ്മ​ണ്യ​ന്‍ ആ​ശാ​രി​യാ​ണ് ജ​യ​കു​മാ​ര​ന്‍റെ ഗു​രു. പി​താ​വി​ന്‍റെ സ​ഹാ​യി​യാ​യി പ​ണി​യാ​രം​ഭി​ച്ച ജ​യ​കു​മാ​ര​ന്‍ അ​ധി​കം വൈ​കാ​തെ ത​ന്നെ മി​ക​ച്ച ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ശി​ല്‍​പ്പി​യാ​യി. കേ​ര​ള​ത്തി​ല്‍ മി​ക്ക​വാ​റും എ​ല്ലാ ജി​ല്ല​ക​ളി​ലും ജ​യ​കു​മാ​ര​ന്‍ നി​ര്‍​മി​ച്ചു ന​ല്‍​കി​യ ക​സേ​ര​ക​ളും മേ​ശ​ക​ളും ക​ട്ടി​ലു​ക​ളും അ​ല​മാ​ര​ക​ളും വി​റ്റ​ഴി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ഏ​തു ഡി​സൈ​നും വി​ദ​ഗ്ധ​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന​താ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​വി​ശേ​ഷ​ത. പ​ഴ​യ ചു​റ്റി​ക​യു​ടെ​യും ഉ​ളി​യു​ടെ​യും സ്ഥാ​ന​ത്ത് കാ​ലാ​നു​സൃ​ത​മാ​യ പു​തി​യ യ​ന്ത്ര​ങ്ങ​ള്‍ വ​ന്ന​തോ​ടെ ജോ​ലി ല​ഘൂ​ക​രി​ക്ക​പ്പെ​ട്ടു​വെ​ന്നാ​ണ് ജ​യ​കു​മാ​ര​ന്‍റെ അ​ഭി​പ്രാ​യം. ഡ്രി​ല്ലിം​ഗ് മെ​ഷീ​നാ​ണ് ആ​ദ്യ​മെ​ത്തി​യ യ​ന്ത്രം. പി​ന്നെ ക​ട്ട​റും പ്ലാ​ന​റും മു​ത​ല്‍ വാ​തി​ലി​ല്‍ ഡി​സൈ​ന്‍ ഒ​രു​ക്കു​ന്ന കം​പ്യൂ​ട്ട​ര്‍ സം​വി​ധാ​ന സ​ഹാ​യം വ​രെ​യാ​യി. ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളു​മാ​യി അ​ടു​പ്പം തു​ട​ങ്ങി​യ​പ്പോ​ഴും ഫ​ര്‍​ണി​ച്ച​ര്‍ നി​ര്‍​മാ​ണം മാ​റ്റി​വ​ച്ചി​ട്ടി​ല്ലാ​യെ​ന്ന് ഈ ​ക​ലാ​കാ​ര​ന്‍റെ വി​ന​യ​സാ​ക്ഷ്യം. ചെ​റി​യ സാ​ന്പ്രാ​ണി ക​ട്ട മു​ത​ല്‍ ഡ്ര​സ്സിം​ഗ് മി​റ​ര്‍ വ​രെ നീ​ളു​ന്നു ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളു​ടെ പ​ട്ടി​ക​യി​ലെ ജ​യ​കു​മാ​ര സം​ഭാ​വ​ന. വീ​ടി​നോ​ട് ചേ​ര്‍​ന്ന പ​ണി​ശാ​ല​യി​ലാ​ണ് ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളു​ടെ നി​ര്‍​മാ​ണം. രാ​വി​ലെ​യും രാ​ത്രി​യി​ലും ഏ​ക​ദേ​ശം ഒ​ന്നൊ​ന്ന​ര മ​ണി​ക്കൂ​ര്‍ ഇ​വി​ടെ ചെ​ല​വ​ഴി​ക്കും. കൊ​ട​ങ്ങാ​വി​ള​യ്ക്കു സ​മീ​പ​ത്തെ പ​ണി​ശാ​ല​യി​ലാ​ണ് ഫ​ര്‍​ണി​ച്ച​റു​ക​ളു​ടെ നി​ര്‍​മാ​ണ​ത്തി​ല്‍ ഇ​പ്പോ​ള്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​ക്ഷ​ര​ങ്ങ​ളോ​ടു​ള്ള ആ​രാ​ധ​ന കു​ട്ടി​ക്കാ​ല​ത്തേ കൂ​ട​പ്പി​റ​പ്പാ​ണ്. ക​വി​ത കു​ത്തി​ക്കു​റി​ക്കാ​നും ഇ​ട​യ്ക്കു നേ​രം ക​ണ്ടെ​ത്താ​റു​ണ്ടെ​ന്ന് ജ​യ​കു​മാ​ര​ന്‍ മു​ഖം നി​റ​ഞ്ഞ പു​ഞ്ചി​രി​യോ​ടെ പ​റ​യു​ന്നു. പ​ത്നി പ്ര​ഫു​ല്ല​കു​മാ​രി​യും മ​ക്ക​ളാ​യ ഐ​ശ്വ​ര്യ​യും അ​ഖി​ല​യും ജ​യ​കു​മാ​ര​ന്‍റെ സാം​സ്കാ​രി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള ന​ന്മ​ക​ള്‍​ക്ക് പ്രോ​ത്സാ​ഹ​ന​മേ​കു​ന്നു​ണ്ട്. എ.​എ. ഇ​ന്‍​ഡ​സ്ട്രീ​സ് എ​ന്ന ശീ​ര്‍​ഷ​ക​ത്തി​ല്‍ കേ​ര​ള​ത്തി​ലെ പ​ല ക​ര​കൗ​ശ​ല മേ​ള​ക​ളി​ലും ജ​യ​കു​മാ​ര​ന്‍ ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി പ​ങ്കെ​ടു​ക്കു​ന്ന​തും പ​തി​വാ​ണ്.