കു​ഴ​ൽ പ​ണ​വേ​ട്ട: ക​ർ​ണാ​ട​ക സ്വ​ദേ​ശി പി​ടി​യി​ൽ
Tuesday, January 21, 2020 12:12 AM IST
തി​രു​വ​ന​ന്ത​പു​രം: ക​ർ​ണാ​ട​ക​യി​ലേ​യ്ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച 45 ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ൽ​പ​ണ​വു​മാ​യി ഒ​രാ​ളെ റെ​യി​ൽ​വേ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ക​ന്യാ​കു​മാ​രി - ബം​ളൂ​രു എ​ക്സ്പ്ര​സി​ൽ ക​ർ​ണാ​ട​ക​യി​ലേ​യ്ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച 45 ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ൽ​പ​ണ​വു​മാ​യി ക​ർ​ണാ​ട​ക സ്വ​ദേ​ശി​യെ (എം.​ഗം​ഗാ​രാ​ജു,37)ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വേ പോ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന റെ​യി​ഡി​ലാ​ണ് കു​ഴ​ൽ​പ​ണം പി​ടി​കൂ​ടി​യ​ത്. മു​ഷി​ഞ്ഞ ബാ​ഗി​ലാ​ണ് പ​ണം ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.

അ​റ​സ്റ്റി​ലാ​യ ഗം​ഗാ​രാ​ജു ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി തി​രു​വ​ന​ന്ത​പു​രം പ​ട്ട​ണ​ത്തി​ലെ പ​ല ലോ​ഡ്ജു​ക​ളി​ലാ​യി മാ​റി​മാ​റി താ​മ​സി​ച്ച് വ​രി​ക​യാ​യി​രു​ന്നു​വെ​ന്നു.​ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​ന് എ​സ്.​എ​സ്. കോ​വി​ൽ റോ​ഡി​ലു​ള്ള ലോ​ഡ്ജി​ന് മു​ന്‍​വ​ശ​ത്തു​വ​ച്ച് വെ​ള്ള നി​റ​മു​ള്ള ഇ​ന്നോ​വ കാ​റി​ൽ ക​യ​റ്റി​യെ​ന്നും തു​ട​ർ​ന്ന് ക​ണ്ണു​കെ​ട്ടി തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള ഏ​തോ ഒ​രു വീ​ട്ടി​ൽ കൊ​ണ്ടു​പോ​യി​യെ​ന്നും അ​വി​ടെ വ​ച്ച് പ​ണ​മ​ട​ങ്ങി​യ ബാ​ഗ് കൈ​മാ​റി​യെ​ന്നും ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​യാ​ൾ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.

ബം​ഗളൂരു​വി​ൽ വ​ച്ച് ന​ട​ക്കു​ന്ന ഏ​തോ റി​യ​ൽ എ​സ്റ്റേ​റ്റ് ഇ​ട​പാ​ടി​ലേ​ക്ക് പ​ണ​മെ​ത്തി​ക്കു​ക​യാ​യി​രു​ന്നു ഇ​യാ​ളെ​ന്നും പ​ണം ബം​ഗ​ളൂ​രു റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​ക്കു​ന്ന​തി​ന് എ​സി കോ​ച്ചി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നു​ള്ള ടി​ക്ക​റ്റും 6000 രൂ​പ​യു​മാ​ണ് പ്ര​തി​ഭ​ല​മാ​യി ല​ഭി​ക്കു​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

പ്രതിയെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​ന് കൈ​മാ​റും. പ​ണം എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വ​ഴി ക​ണ്ടു​കെ​ട്ടും. തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വേ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ആ​സാ​ദ് അ​ബ്ദു​ൾ ക​ലാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ സു​രേ​ഷ് കു​മാ​ർ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ പു​ഷ്ക​ര​ൻ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​നി​ൽ​കു​മാ​ർ, ശ്രീ​ജി​ത്ത്, ജെ​റോം, സ​ജു, വി​വേ​ക്, സ​ലി​ൽ​ദാ​സ് എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.