വ​ക്കം -കാ​യി​ക്ക​ര​ക്ക​ട​വ് പാ​ലം നി​ർ​മാ​ണ​ത്തി​ന് അ​നു​മ​തി
Saturday, January 25, 2020 12:10 AM IST
ആ​റ്റി​ങ്ങ​ൽ: വ​ക്കം പ​ഞ്ചാ​യ​ത്തി​നെ അ​ഞ്ചു​തെ​ങ്ങ് വെ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​ വ​ക്കം - കാ​യി​ക്ക​ര​ക്ക​ട​വ് പാ​ലം നി​ർ​മാ​ണ​ത്തി​ന് 28 കോ​ടി രൂ​പ​യു​ടെ അ​നു​മ​തിയായെന്ന് സ​ത്യ​ൻ എംഎ​ൽഎ .232. 2 മീ​റ്റ​ർ നീ​ള​ത്തി​ലും 11 മീ​റ്റ​ർ വീ​തി​യി​ലു​മാ​ണ് പാ​ലം നി​ർ​മിക്കുന്നത്. ഇ​രു​വ​ശ​ത്തും 1.5 മീ​റ്റ​ർ ന​ട​പ്പാ​തയു​മു​ണ്ട്. അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാണ​ത്തി​ന് കാ​യി​ക്ക​ര വി​ല്ലേ​ജി​ൽ 248 മീ​റ്റ​റും, വ​ക്കം വി​ല്ലേ​ജി​ൽ 188 മീ​റ്റ​റി​ലു​മാ​യി 202 സെ​ന്‍റ് സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ും. ആ​റ്റി​ങ്ങ​ൽ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ കി​ഫ്ബി പ്ര​വ​ർ​ത്തി​ക​ളു​ടെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ ഇ​തു സം​ബ​ന്ധി​ച്ച് സ്വീ​ക​രി​ക്കേ​ണ്ട തു​ട​ർ ന​ട​പ​ടി​ക​ൾ ച​ർ​ച്ച ചെ​യ്തെന്ന് ബി.​സ​ത്യ​ൻ എംഎ​ൽഎ ​അ​റി​യി​ച്ചു.