ഗൃ​ഹ​നാ​ഥ​ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ
Tuesday, January 28, 2020 12:34 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ഗൃ​ഹ​നാ​ഥ​യെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൂ​ന​ൻ​വേ​ങ്ങ പു​റ്റു​കോ​ണം സ​ന്തോ​ഷ് ഭ​വ​നി​ൽ ച​ന്ദ്ര​വ​ല്ലി (53) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 4.30 നാ​യി​രു​ന്നു സം​ഭ​വം. സ്വ​ന്തം പു​ര​യി​ട​ത്തി​ലെ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. മ​ക​ൻ സ​ന്തോ​ഷ് കു​മാ​റു​മൊ​ത്ത് താ​മ​സി​ച്ചു വ​രു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.