സം​ഗീ​തി​ന്‍റെ കൊ​ല​പാ​ത​കം മ​ണ്ണ് ക​ട​ത്ത​ൽ ത​ട​ഞ്ഞ​തി​ലു​ള്ള വൈ​രാ​ഗ്യ​ത്തി​ൽ: ഏ​ഴു​പേ​ർ അ​റ​സ്റ്റി​ൽ; കൊ​ല​യ്ക്കു​പ​യോ​ഗി​ച്ച ജെ​സി​ബി​യും ടി​പ്പ​റും ക​സ്റ്റ​ഡി​യി​ൽ
Tuesday, January 28, 2020 12:40 AM IST
കാ​ട്ടാ​ക്ക​ട : കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി സം​ഗീ​തി​നെ മ​ണ്ണ് മാ​ഫി​യ കൊ​ല​പ്പെ​ടു​ത്തി​യ​ത് മ​ണ്ണ് ക​ട​ത്ത​ൽ ത​ട​ഞ്ഞ​തി​ലു​ള്ള വൈ​രാ​ഗ്യ​ത്തി​ൽ. ആ​ദ്യം ടി​പ്പ​ർ കൊ​ണ്ട് ഇ​ടി​ച്ചു, പി​ന്നീ​ട് ജെ​സി​ബി​യു​ടെ ബ​ക്ക​റ്റ് കൊ​ണ്ട് സം​ഗീ​തി​നെ സ​മീ​പ​ത്തെ മ​തി​ലിൽ ചേർത്ത് ഇ​ടി​പ്പി​ച്ചാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പ്ര​ധാ​ന പ്ര​തി ചാ​രു​പാ​റ സ​ജു അ​ട​ക്കം ഏ​ഴു​പേ​ർ അ​റ​സ്റ്റി​ലാ​യ​താ​യി തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ എ​സ്പി. ബി. ​അ​ശോ​ക​ൻ പ​റ​ഞ്ഞു. ചാ​രു​പാ​റ സ്വ​ദേ​ശി സ​ജു(46), ചെ​മ്പ​നാ​കോ​ട് സ്വ​ദേ​ശി ഉ​ത്ത​മ​ൻ( 50), കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി ഉ​ണ്ണി (24), ചെ​മ്പൂ​ര് സ്വ​ദേ​ശി ലാ​ൽ​കു​മാ​ർ (24), ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം സ്വ​ദേ​ശി അ​നീ​ഷ് എ​ന്ന വി​നീ​ഷ് (24), ചെ​മ്പ​നാ​കോ​ട് സ്വ​ദേ​ശി ലി​നു ( 25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മണ്ണുമോഷണവും സംഘർ ഷവും അറിയിച്ചിട്ടും പോ​ലീ​സ് എ​ത്താ​ൻ വൈ​കി​യെ​ന്ന ആ​രോ​പ​ണം ഡി​വൈ​എ​സ്പി അ​ന്വേ​ഷി​ക്കും.

പോ​ലീ​സ് പ​റ​ഞ്ഞ​ത്: 24 ന് ​അ​ർ​ധ​രാ​ത്രി​യി​ലാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. നേ​ര​ത്തേ സം​ഗീ​തി​ന്‍റെ പു​ര​യി​ട​ത്തി​ൽ നി​ന്ന് മ​ണ്ണെ​ടു​പ്പ് അ​നു​മ​തി​യോ​ടെ ന​ട​ന്നി​രു​ന്നു. വ​നം വ​കു​പ്പി​നാ​യി​രു​ന്നു ഇ​തി​ന് അ​നു​മ​തി​യു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ന്‍റെ മ​റ​വി​ൽ ഒ​രു സം​ഘം മ​ണ്ണ് മാ​ഫി​യ വീ​ണ്ടും അ​ർ​ധ​രാ​ത്രി സ്ഥ​ല​ത്ത് മ​ണ്ണെ​ടു​ക്കാ​ൻ എ​ത്തി. വ​നം വ​കു​പ്പി​നു​വേ​ണ്ടി​യ​ല്ല മ​ണ്ണെ​ടു​പ്പ് എ​ന്ന് അ​റി​ഞ്ഞ​തോ​ടെ അ​നു​മ​തി​യി​ല്ലാ​തെ മ​ണ്ണെ​ടു​ക്ക​രു​തെ​ന്ന് പ​റ​ഞ്ഞ സം​ഗീ​ത് ജെ​സി​ബി ത​ട​ഞ്ഞു. അ​ർ​ധ​രാ​ത്രി​യോ​ടെ ലോ​റി​യും വ​ലി​യ ജെ​സി​ബി​യു​മാ​യാ​ണ് സം​ഘ​മെ​ത്തി​യ​ത്. എ​ന്തി​നാ​ണ് അ​ർ​ധ​രാ​ത്രി മ​ണ്ണെ​ടു​ക്കാ​ൻ വ​ന്ന​തെ​ന്ന് ഇ​വ​രെ സം​ഗീ​ത് ചോ​ദ്യം ചെ​യ്തു. അ​പ്പോ​ഴേ​ക്ക് ലോ​റി​യി​ൽ മ​ണ്ണ് ക​യ​റ്റി​ത്തു​ട​ങ്ങി​യി​രു​ന്നു.

മ​ണ്ണെ​ടു​പ്പ് ഇ​പ്പോ​ൾ നി​ർ​ത്ത​ണ​മെ​ന്നും ഇ​നി മേ​ലാ​ൽ മ​ണ്ണെ​ടു​ക്ക​രു​തെ​ന്നും സം​ഗീ​ത് ഇ​വ​രെ താ​ക്കീ​ത് ചെ​യ്തു .അ​ർ​ധ രാ​ത്രി മ​ണ്ണെ​ടു​ക്കാ​ൻ എ​ത്തി​യ​വ​രി​ൽ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന് സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി​യ അ​ജ്ഞാ​ത​നു​മു​ണ്ട്. ബ​ഹ​ളം കേ​ട്ട് എ​ത്തി​യ നാ​ട്ടു​കാ​രു​ടെ ഇ​ട​പെ​ട​ലി​ൽ ജെ​സി​ബി​യും ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​പേ​ക്ഷി​ച്ച് സം​ഘം പോ​യ​തോ​ടെ വ​സ്തു​ഉ​ട​മ കു​ടം​ബ​ത്തോ​ടൊ​പ്പം വീ​ട്ടി​ൽ ക​യ​റി ക​ത​ക​ട​ച്ചു. വീ​ണ്ടും വാ​ഹ​ന​ത്തി​ന്‍റെ ശ​ബ്ദം കേ​ട്ടെ​ത്തി​യ​പ്പോ​ൾ മ​തി​ലു ത​ക​ർ​ത്ത് മു​ന്നോ​ട്ട് കു​തി​ക്കു​ന്ന ജെ​സി​ബി​യാ​ണ് ക​ണ്ട​ത്. മ​ണ്ണെ​ടു​പ്പ് സം​ഗീ​ത് ത​ട​ഞ്ഞ​പ്പോ​ൾ സ്ഥ​ല​ത്ത് വ​ൻ ബ​ഹ​ള​മാ​യി. നാ​ട്ടു​കാ​ർ പ​ല​രും ഓ​ടി​ക്കൂ​ടി. ഇ​വി​ടെ ഗു​ണ്ടാ​യി​സം സ​മ്മ​തി​ക്കി​ല്ലെ​ന്നും രാ​ത്രി മ​ണ്ണെ​ടു​പ്പ് സ​മ്മ​തി​ക്കി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. നാ​ട്ടു​കാ​ർ കൂ​ടി​യ​തോ​ടെ ജെ​സി​ബി സം​ഘം മ​ണ്ണെ​ടു​പ്പ് നി​ർ​ത്താ​മെ​ന്ന് സ​മ്മ​തി​ച്ചു​ലോ​റി​യും ജെ​സി​ബി​യും കൊ​ണ്ടു​പോ​വു​ക​യാ​ണെ​ന്ന് സം​ഘം പ​റ​ഞ്ഞു.

അ​ത് സ​മ്മ​തി​ക്കി​ല്ലെ​ന്നും, മ​ണ്ണു​ള്ള ലോ​റി ഇ​വി​ടെ നി​ന്ന് കൊ​ണ്ടു​പോ​കാ​നാ​കി​ല്ലെ​ന്നും സം​ഗീ​ത് വ്യ​ക്ത​മാ​ക്കി. വ​ണ്ടി കൊ​ണ്ടു​പോ​കു​ന്ന​ത് ത​ട​യാ​നാ​യി സം​ഗീ​ത് സ്വ​ന്തം വാ​ഹ​നം സ്ഥ​ല​ത്ത് നി​ന്ന് പു​റ​ത്ത് പോ​കാ​നു​ള്ള ഗേ​റ്റി​നു മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടു. പോ​ലീ​സി​നെ വി​ളി​ക്കു​ക​യും ചെ​യ്തു. നാ​ട്ടു​കാ​ർ സം​ഗീ​ത് പ​റ​യു​ന്ന​ത് കേ​ൾ​ക്ക​ണ​മെ​ന്ന് ഇ​വ​രോ​ട് പ​റ​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് ജെ​സി​ബി​യും ലോ​റി​യും സ്ഥ​ല​ത്ത് ത​ന്നെ നി​ർ​ത്തി​യി​ട്ട് പോ​കാ​മെ​ന്ന് ഇ​വ​ർ സ​മ്മ​തി​ച്ചു. തു​ട​ർ​ന്ന് ത​ർ​ക്കം തീ​ർ​ന്നെ​ന്ന് ക​രു​തി നാ​ട്ടു​കാ​ർ പി​രി​ഞ്ഞു​പോ​യി. കു​ടും​ബ​വും അ​ക​ത്ത് ക​യ​റി ക​ത​ക​ട​ച്ചു. ഇ​തി​നി​ടെ​യാ​ണ് വ​ണ്ടി വീ​ണ്ടും സ്റ്റാ​ർ​ട്ട് ചെ​യ്യു​ന്ന ശ​ബ്ദം സം​ഗീ​ത് കേ​ട്ട​ത്. ഉ​ട​ൻ പു​റ​ത്തി​റ​ങ്ങി സം​ഗീ​ത് ലോ​റി​യെ​ടു​ക്കു​ന്ന​ത് ത​ട​യാ​നാ​യി അ​തി​ന് മു​ന്നി​ൽ നി​ന്നു. ഈ ​സ​മ​യ​ത്താ​ണ് ടി​പ്പ​ർ കൊ​ണ്ട് കൊ​ണ്ട് ഇ​ടി​ച്ചി​ടു​ക​യും ജെ​സി​ബി​യു​ടെ ബ​ക്ക​റ്റ് കൊ​ണ്ട് സം​ഗീ​തി​ന്‍റെ ത​ല​യ്ക്ക് സം​ഘം അ​ടി​ക്കു​ക​യും ചെ​യ്ത​ത്.

പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചെ​ന്ന് മ​ന​സി​ലാ​ക്കി​യ പ്ര​തി​ക​ൾ വാ​ഹ​ന​ങ്ങ​ളു​മാ​യി ക​ട​ന്ന് ക​ള​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത് .പോ​ലീ​സ് വ​ന്ന് വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന വെ​പ്രാ​ള​ത്തി​ലാ​യി​രു​ന്നു പ്ര​തി​ക​ൾ. മു​ന്നി​ൽ നി​ന്ന സം​ഗീ​തി​നെ ഇ​വ​ർ ആ​ദ്യം ടി​പ്പ​ർ​ക്കൊ​ണ്ട് ഇ​ടി​പ്പി​ച്ചു. വീ​ണി​ട​ത്ത് എ​ഴു​ന്നേ​റ്റ് നി​ന്ന സം​ഗീ​തി​നെ തു​ട​ർ​ന്നാ​ണ് ജെ​സി​ബി​ക്കൊ​ണ്ട് ത​ള്ളി മാ​റ്റി​യ​ത്. ജെ​സി​ബി​യു​ടെ ബ​ക്ക​റ്റ്‌​ക്കൊ​ണ്ട് കൊ​ണ്ട് സം​ഗീ​തി​നെ സ​മീ​പ​ത്തെ മ​തി​ലി​ലേ​ക്ക് ഇ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. മ​തി​ലും ത​ക​ർ​ന്നു വീ​ണു. ഇ​തു​മൂ​ല​മു​ണ്ടാ​യ പ​രി​ക്കി​നെ തു​ട​ർ​ന്നാ​ണ് സം​ഗീ​ത് കൊ​ല്ല​പ്പെ​ട്ട​തെ​ന്നാ​ണ് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. കൊ​ല​ക്കു​റ്റ​ത്തി​നു പു​റ​മെ മോ​ഷ​ണ​ക്കേ​സും പ്ര​തി​ക​ൾ​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ണ്ട്. ആ​ദ്യം ടി​പ്പ​ർ​ക്കൊ​ണ്ട് ഇ​ടി​പ്പി​ച്ച​ത് ലി​നു​വാ​യി​രു​ന്നു.​വീ​ണ​യി​ട​ത്ത് എ​ഴു​ന്നേ​റ്റു നി​ന്ന സം​ഗീ​തി​നെ വി​ജി​നാ​ണ് ജെ​സി​ബി​ക്കൊ​ണ്ട് ത​ള്ളി മാ​റ്റി​യ​ത്. വി​ജി​ൻ സം​ഭ​വ​ദി​വ​സം ത​ന്നെ കീ​ഴ​ട​ങ്ങി​യി​രു​ന്നു.

ചാ​രു​പാ​റ സ​ജു​വാ​ണ് ഇ​തി​നൊ​ക്കെ മേ​ൽ​നോ​ട്ടം വ​ഹി​ച്ച​തും നി​യ​ന്ത്രി​ച്ച​തും. ടി​പ്പ​റി​ന്‍റെ ഉ​ട​മ​യാ​ണ് ഉ​ത്ത​മ​ൻ. ഉ​ത്ത​മ​നാ​ണ് സം​ഗീ​തി​നെ കൊ​ന്നു​ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു നാ​ലു​പേ​രെ കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്. അ​വ​രെ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ എ​സ്പി അ​റി​യി​ച്ചു. ടി​പ്പ​ർ ഓ​ടി​ച്ച​യാ​ളും ജെ​സി​ബി ഓ​ടി​ച്ച​യാ​ളും അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.