ന​ഗ​ര​സ​ഭ​യു​ടെ പു​തി​യ നാ​ല് പ​ദ്ധ​തി​ക​ൾ​ക്ക് തി​രിതെ​ളി​ഞ്ഞു
Wednesday, January 29, 2020 12:14 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന സു​ഭോ​ജ​നം, സു​ജ​ലം സു​ല​ഭം, മേ​യ​റു​ടെ പ​രാ​തി പ​രി​ഹാ​ര സെ​ൽ, സെ​പ്റ്റേ​ജ് മാ​ലി​ന്യ ശേ​ഖ​ര​ണ സം​വി​ധാ​ന​ത്തി​ന്‍റെ വി​പു​ലീ​ക​ര​ണം എ​ന്നീ നാ​ല് പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ നി​ർ​വ്വ​ഹി​ച്ചു.
ന​ഗ​ര​സ​ഭാ അ​ങ്ക​ണ​ത്തി​ൽ​വ​ച്ച് ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ മേ​യ​ർ കെ. ​ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ലി​ന്‍റെ നാ​ലാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ഖ്യാ​പി​ച്ച 100 ദി​ന ക​ർ​മ്മ പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​യാ​ണ് നാ​ല് പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ ന​ഗ​ര​സ​ഭ​ക​ളി​ലെ മാ​ലി​ന്യ സം​സ്ക​ര​ണം, കു​ടി​വെ​ള്ള പ്ര​ശ്നം, ഓ​ട​ക​ളു​ടെ​യും നീ​ർ​ചാ​ലു​ക​ളു​ടെ​യും ശാ​സ്ത്രീ​യ​മാ​യ പ​രി​ച​ര​ണം എ​ന്നി​വ​യ്ക്കാ​യി ലോ​ക​ബാ​ങ്ക് അ​നു​വ​ദി​ച്ച 2100 കോ​ടി രൂ​പ​യു​ടെ ധ​ന​സ​ഹാ​യ​ത്തി​ന്‍റെ ആ​ദ്യ​ഗ​ഡു ല​ഭ്യ​മാ​യ​താ​യി മ​ന്ത്രി അ​റി​യി​ച്ചു.
ന​ഗ​ര​സ​ഭ സേ​വ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഉ​ണ്ടാ​കു​ന്ന പ​രാ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യും കാ​ര്യ​ക്ഷ​മ​മാ​യും പ​രി​ഹ​രി​ക്കു​ന്ന​തി​ന് ല​ക്ഷ്യ​മി​ട്ടാ​ണ് പ​രാ​തി പ​രി​ഹാ​ര സെ​ല്ലി​ന് തു​ട​ക്കം കു​റി​ച്ച​ത്.
കു​ന്നു​കു​ഴി സ്വ​ദേ​ശി​ക​ളാ​യ സൈ​മ​ണ്‍, ശ്യാ​മി​ല എ​ന്നി​വ​ർ തെ​രു​വ്നാ​യ ശ​ല്യ​ത്തെ സം​ബ​ന്ധി​ച്ച് നð​കി​യ പ​രാ​തി സ്വീ​ക​രി​ച്ച് ഡോ​ക്ക​റ്റ് ന​ന്പ​ർ ന​ൽ​കി.പ​രാ​തി​ക​ൾ നേ​രി​ട്ടോ സ്മാ​ർ​ട്ട് ട്രി​വാ​ൻ​ഡ്രം മൊ​ബൈ​ൽ ആ​പ്പ് മു​ഖേ​ന​യോ 7034232323 എ​ന്ന ന​ന്പ​റി​ലേ​യ്ക്ക് വാ​ട്സ് അ​പ്പ് സ​ന്ദേ​ശ​മാ​യോ compl[email protected] ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ലോ ന​ൽ​കാം. ന​ഗ​ര​സ​ഭ പ​രി​ധി​യ്ക്കു​ള്ളി​ൽ ടാ​ങ്ക​റു​ക​ളി​ലൂ​ടെ വി​ത​ര​ണം ചെ​യ്യു​ന്ന കു​ടി​വെ​ള്ള​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും ജ​ല​ദു​രു​പ​യോ​ഗം ത​ട​യു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടാ​ണ് സു​ജ​ലം സു​ല​ഭം പ​ദ്ധ​തി​യ്ക്ക് തു​ട​ക്കം കു​റി​ച്ച​ത്.
ജ​ല​വി​ത​ര​ണ​ങ്ങ​ളു​ടെ ടാ​ങ്ക​റു​ക​ളു​ടെ സേ​വ​നം ല​ഭ്യ​മാ​കു​ന്ന​തി​ന് സ്മാ​ർ​ട്ട് ട്രി​വാ​ൻ​ഡ്രം മൊ​ബൈ​ൽ ആ​പ്പ്,വെ​ബ് പോ​ർ​ട്ട​ലി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യി ബു​ക്ക് ചെ​യ്യ​ണം.
അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലും ന​ഗ​ര​സ​ഭാ ഹെ​ൽ​ത്ത് സ​ർ​ക്കി​ൾ ഓ​ഫീ​സു​ക​ളി​ലും മെ​യി​ൻ ഓ​ഫീ​സി​ലും ബു​ക്കിം​ഗ് സൗ​ക​ര്യം ല​ഭ്യ​മാ​ണ്. കാ​ർ​ഷി​ക, നി​ർ​മ്മാ​ണ, വ്യാ​വ​സാ​യി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള ജ​ല​വും ഇ​തി​ലൂ​ടെ ബു​ക്ക് ചെ​യ്യാ​വു​ന്ന​താ​ണ്. ഈ ​സം​വി​ധാ​ന​ത്തി​ലേ​ക്ക് 100 ല​ധി​കം ടാ​ങ്ക​റു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത് ക​ഴി​ഞ്ഞു. ടാ​ങ്ക​ർ ഉ​ട​മ​യാ​യ താ​ജു​ദീ​ന് ര​ജി​സ്ട്രേ​ഷ​ൻ അം​ഗീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള അ​റി​യി​പ്പും ലൈ​സ​ൻ​സ് ല​ഭി​ക്കു​ന്ന​തി​നാ​യി സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി ക്ര​മ​ങ്ങ​ൾ സം​ബ​ന്ധി​ച്ച നി​ർ​ദ്ദേ​ശ​ങ്ങ​ളും കൈ​മാ​റി​ക്കൊ​ണ്ട് മ​ന്ത്രി പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു. ഫെ​ബ്രു​വ​രി മു​ത​ൽ ജ​ല​വി​ത​ര​ണം പൂ​ർ​ണ്ണ​മാ​യി ഈ ​സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റും.
ഡ​പ്യൂ​ട്ടി മേ​യ​ർ രാ​ഖി ര​വി​കു​മാ​ർ, സ്ഥി​രം സ​മി​തി അ​ദ്ധ്യ​ക്ഷ​ന്മാ​രാ​യ വ​ഞ്ചി​യൂ​ർ പി ​ബാ​ബു, ഐ. ​പി. ബി​നു, പാ​ള​യം രാ​ജ​ൻ, കേ​ര​ള വാ​ട്ട​ർ അ​ഥോ​റ്റി ചീ​ഫ് എ​ൻ​ജി​നി​യ​ർ ജി. ​ശ്രീ​കു​മാ​ർ, ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ ഡോ.​എ.​ശ​ശി​കു​മാ​ർ, സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​ർ എം.​മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.