പ്ര​വാ​സി​യു​ടെ വീ​ട്ടി​ൽ മോ​ഷ​ണം; മു​ഖ്യ പ്ര​തി അ​റ​സ്റ്റി​ൽ
Wednesday, January 29, 2020 12:15 AM IST
ആ​റ്റി​ങ്ങ​ൽ : പ്ര​വാ​സി​യു​ടെ പൂ​ട്ടി​യി​ട്ടി​രു​ന്ന വീ​ട് കു​ത്തി​ത്തുറ​ന്ന് 45 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും വി​ദേ​ശ ക​റ​ൻ​സി​യ​ട​ക്കം ഒ​രു ല​ക്ഷം രൂ​പ ക​വ​ർ​ന്ന കേ​സി​ലെ മു​ഖ്യ പ്ര​തി​യെ ക​ട​യ്ക്കാ​വൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ണ​മ്പൂ​ർ പെ​രും​കു​ളം എം​പി ഹൗ​സി​ൽ യാ​സീ​ൻ (‌19) ആ​ണ് പി​ടി​യി​ലാ​യ​ത്.
ക​ഴി​ഞ്ഞ ആ​റി​ന് മ​ണ​മ്പൂ​ർ പാ​ർ​ത്തു​ക്കോ​ണം ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ എ​എ​സ്‌ലാ​ൻ​ഡി​ൽ അ​ശോ​ക​ന്‍റെ വീ​ട്ടി​ൽ ന​ട​ത്തി​യ മോഷണത്തിലാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത്.​സം​ഘ​ത്തി​ലെ നാ​ലു​പേ​രെ പോ​ലീ​സ് നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. മോ​ഷ​ണം ചെ​യ്ത തു​ക ഉ​പ​യോ​ഗി​ച്ച് വാ​ങ്ങി​യ മൊ​ബൈ​ൽ ഫോ​ണു​ക​ളും ,വി​ദേ​ശ ക​റ​ൻ​സി​യും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. പ്ര​തി​ക​ളെ സ​ഹാ​യി​ച്ച തൊ​പ്പി​ച്ച​ന്ത റോ​ഡു​വി​ള വീ​ട്ടി​ൽ സി​യാ​ദ് , വ​ക്കം മേ​ത്ത​ർ വി​ളാ​ക​ത്ത് വീ​ട്ടി​ൽ സി​യാ​ദ് , പെ​രും​കു​ളം എം​വി​പി ഹൗ​സി​ൽ സെ​യ്ദാ​ലി എ​ന്നി​വ​രും പി​ടി​യി​ലാ​യി​രു​ന്നു.​
മോ​ഷ​ണം ചെ​യ്ത സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ യാ​സി​നും ഇ​യാ​ളു​ടെ കൂ​ട്ടാ​ളി​യാ​യ ര​തീ​ഷും ചേ​ർ​ന്ന് ര​തീ​ഷി​ന്‍റെ ഭാ​ര്യ പി​താ​വി​ന്‍റെ കു​ഴി​മാ​ട​ത്തി​ൽ കു​ഴി​ച്ചി​ട്ടി​രു​ന്നു.
ര​തീ​ഷി​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ൽ മോ​ഷ​ണ​മു​ത​ലു​ക​ൾ ക​ണ്ടെ​ത്തി​യെ​ങ്കി​ലും യാ​സീ​നെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ത​മി​ഴ്നാ​ട്ടി​ലെ മ​ധു​ര , ഡി​ണ്ടി​ഗ​ൽ ,സേ​ലം കോ​യ​മ്പ​ത്തൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ ഇ​യാ​ൾ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. സേ​ല​ത്ത് നി​ന്ന് ട്രെ​യി​നി​ൽ വ​ർ​ക്ക​ല​യി​ൽ ഇ​റ​ങ്ങി ക​ട​യ്ക്കാ​വൂ​ർ ഉ​ള്ള ബ​ന്ധു​വീ​ട്ടി​ലേ​ക്ക് പോ​കും വ​ഴി​യാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത് .
പ്രാ​യ​പൂ​ർ​ത്തി ആ​കു​ന്ന​തി​ന് മു​മ്പ് ത​ന്നെ ര​ണ്ട് ക​ഞ്ചാ​വ് ക​ട​ത്ത് കേ​സി​ലെ പ്ര​തി​യാ​ണ് അ​റ​സ്റ്റി​ലാ​യ യാ​സി​ൻ .ക​ട​യ്ക്കാ​വൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​എം. റി​യാ​സ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി​നോ​ദ് വി​ക്ര​മാ​ദി​ത്യ​ൻ , മാ​ഹി​ൻ, എ​എ​സ്ഐ ദി​ലീ​പ് , സി​പി​ഒ​മാ​രാ​യ ഡീ​ൻ , ജ്യോ​തി​ഷ് സു​ജി​ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.