സെ​ന്‍റ് പീ​റ്റേ​ഴ്സ് ക​ത്തീ​ഡ്ര​ൽ കൂ​ദാ​ശാ വാ​ർ​ഷി​കം ന​ട​ത്തി
Monday, February 17, 2020 11:57 PM IST
തി​രു​വ​ന​ന്ത​പു​രം: പു​ന്ന​ൻ റോ​ഡ് സെ​ന്‍റ് പീ​റ്റേ​ഴ്സ് യാ​ക്കോ​ബാ​യ സിം​ഹാ​സ​ന ക​ത്തീ​ഡ്ര​ലി​ന്‍റെ 38-ാംമ​ത് കൂ​ദാ​ശാ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള വി​ശു​ദ്ധ മൂ​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന​യ്ക്ക് ഹോ​ണാ​വ​ർ മി​ഷ​ൻ ബി​ഷ​പ് യാ​ക്കോ​ബ് മാ​ർ അ​ന്തോ​ണി​യോ​സ് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
വി​കാ​രി ഫാ. ​സ​ഖ​റി​യ ക​ള​രി​ക്കാ​ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പൊ​തു​സ​മ്മേ​ള​നം മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ വി​കാ​രി ജ​ന​റാ​ൾ റ​വ. ഡോ. ​വ​ർ​ക്കി ആ​റ്റു​പു​റ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഫാ. ​ഫെ​വി​ൻ ജോ​ണ്‍, ഫാ. ​അ​രു​ണ്‍ ബോ​സ്, ഡീ​ക്ക​ൻ ഡോ. ​പോ​ൾ സാ​മു​വ​ൽ, ഷെ​വ​ലി​യാ​ർ ഡോ. ​കോ​ശി എം. ​ജോ​ർ​ജ്, ട്ര​സ്റ്റി പി.​സി. കു​ര്യ​ൻ, സെ​ക്ര​ട്ട​റി ബെ​ന്നി വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.