ഡി​വൈ​എ​ഫ്ഐ - ആ​ര്‍​എ​സ്എ​സ് സം​ഘ​ർ​ഷം: നി​ര​വ​ധി പേ​ര്‍ക്ക് പ​രി​ക്ക്
Monday, February 17, 2020 11:57 PM IST
പേ​രൂ​ര്‍​ക്ക​ട: ക്ഷേ​ത്ര ഉ​ത്സ​വാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍​ക്കി​ടെ ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​രും ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​രും ഏ​റ്റു​മു​ട്ടി. ക​ഴി​ഞ്ഞ​ദി​വ​സം കാ​വ​ല്ലൂ​രി​ലെ ഒ​രു ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​നി​ടെ ന​ട​ന്ന ചെ​ണ്ട​മേ​ള​ത്തി​നി​ടെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ഇ​രു​വി​ഭാ​ഗ​ത്തി​ലും ഉ​ള്‍​പ്പെ​ട്ട നി​ര​വ​ധി പേ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ട്ടി​യൂ​ര്‍​ക്കാ​വ് പോ​ലീ​സ് മൂ​ന്നു കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. പ​രി​പാ​ടി​ക്കി​ട​യി​ലേ​ക്കു ക​ട​ന്നു​വ​ന്ന ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​രാ​ണ് അ​ക്ര​മ​ത്തി​ന് ആ​രം​ഭ​മി​ട്ട​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.
തു​ട​ര്‍​ന്ന് ക്ഷേ​ത്ര​ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളി​ല്‍​പ്പെ​ട്ട ചി​ല​രും ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​രും ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​രും പ​ര​സ്പ​രം ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. അ​ക്ര​മം വ​ട്ടി​യൂ​ര്‍​ക്കാ​വ് ജം​ഗ്ഷ​ന്‍ വ​രെ നീ​ണ്ട​തോ​ടെ ഈ ​ഭാ​ഗ​ത്ത് പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ര​ണ്ട് ബൈ​ക്കു​ക​ള്‍ ന​ശി​പ്പി​ക്ക​പ്പെ​ട്ടു. ആ​ക്ര​മ​ണ​ത്തി​ല്‍ ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​നും പി​ടി​പി ന​ഗ​ര്‍ സ്വ​ദേ​ശി​യു​മാ​യ ശ്രീ​ജി​ത്തി (35) ന് ​ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.
ത​ല​യ്ക്ക് മാ​ര​ക​മാ​യി മു​റി​വേ​റ്റ ഇ​ദേ​ഹ​ത്തെ തി​രു​വ​ന​ന്ത​പു​ര​ത്തെ ഒ​രു സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ശ്രീ​ജി​ത്തി​നെ ആ​ക്ര​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​രും സ്ഥ​ല​വാ​സി​ക​ളു​മാ​യ നി​യാ​സ്, ഗോ​കു​ല്‍, രാ​ജീ​വ്, നി​ധീ​ഷ്, ഷാ​ന​വാ​സ്, അ​ക്ഷ​യ് എ​ന്നി​വ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.
അ​ക്ര​മ​സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ലും ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ലും വ​ട്ടി​യൂ​ര്‍​ക്കാ​വ് പോ​ലീ​സ് കോ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.