വ​സ്തു പോ​ക്കു​വ​ര​വ് വൈ​കു​ന്ന​താ​യി ആ​ക്ഷേ​പം
Wednesday, February 19, 2020 12:20 AM IST
കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട താ​ലൂ​ക്കി​ലെ വി​ല്ലേ​ജ് ഒാ​ഫീ​സു​ക​ളി​ൽ വ​സ്തു പോ​ക്കു​വ​ര​വ് ന​ട​പ​ടി​ക​ൾ വൈ​കു​ന്ന​താ​യി ആ​ക്ഷേ​പം. ഓ​ൺ​ലൈ​ൻ പോ​ക്കു​വ​ര​വെ​ന്നാ​ണ് പ​റ​യു​ന്ന​തെ​ങ്കി​ലും പ​ല വി​ല്ലേ​ജ് ഒാ​ഫീ​സു​ക​ളി​ലും അ​പേ​ക്ഷ നേ​രി​ട്ട് എ​ത്തി​ക്ക​ണം. അ​സ​ൽ ആ​ധാ​രം കാ​ണ​ണ​മെ​ന്ന് ചി​ല വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ നി​ർ​ബ​ന്ധം പി​ടി​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.
അ​സ​ൽ ആ​ധാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പോ​ക്കു​വ​ര​വ് ചെ​യ്യാ​തെ വ​സ്തു ഉ​ട​മ​ക​ളെ വ​ട്ടം ചു​റ്റി​ക്കു​ന്ന​താ​യി വ്യാ​പ​ക പ​രാ​തി ഉ​യ​ർ​ന്ന​തോ​ടെ ഇ​ത്ത​രം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ലാ​ൻ​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ൽ നി​ന്നും സ​ർ​ക്കു​ല​ർ ഇ​റ​ക്കി. എ​ന്നി​ട്ടും ഫ​ല​മു​ണ്ടാ​യി​ട്ടി​ല്ല. മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ര​ജി​സ്റ്റ​ർ ചെ​യ്ത ആ​ധാ​ര​ങ്ങ​ൾ​പോ​ലും പ​ല വി​ല്ലേ​ജു​ക​ളി​ലും പോ​ക്കു​വ​ര​വ് ചെ​യ്ത് ന​ൽ​കി​യി​ട്ടി​ല്ല. താ​ലൂ​ക്ക് ഒാ​ഫീ​സി​ൽ പ​രാ​തി​പ്പെ​ട്ടി​ട്ടും ഫ​ല​മി​ല്ലെ​ന്നും ഭൂ ​ഉ​ട​മ​ക​ൾ ആ​രോ​പി​ക്കു​ന്നു.
ജീ​വ​ന​ക്കാ​രു​ടെ കു​റ​വാ​ണ് പോ​ക്കു​വ​ര​വ് അ​പേ​ക്ഷ​ക​ൾ തീ​ർ​പ്പാ​ക്കാ​ൻ വൈ​കു​ന്ന​തി​ന് കാ​ര​ണ​മെ​ന്ന് കാ​ട്ടാ​ക്ക​ട ത​ഹ​സീ​ൽ​ദാ​ർ പ​റ​യു​ന്നു.​സാ​ധാ​ര​ണ​ഗ​തി​യി​ൽ ആ​ധാ​രം ര​ജി​സ്റ്റ​ർ ചെ​യ്ത​ശേ​ഷം സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സു​ക​ളി​ൽ നി​ന്നും കൈ​മാ​റ്റം ചെ​യ്ത വ​സ്തു​വി​നെ സം​ബ​ന്ധി​ച്ച ഡാ​റ്റ​യും, ര​ജി​സ്റ്റ​ർ ചെ​യ്ത ആ​ധാ​ര​ങ്ങ​ളു​ടെ സ്കാ​ൻ കോ​പ്പി​യും ഓ​ൺ​ലൈ​നാ​യി റ​വ​ന്യൂ വ​കു​പ്പി​ന് അ​യ​ക്കു​ക​യാ​ണ് ചെ​യ്യു​ക. എ​ന്നാ​ൽ അ​തി​ന് ക​ട​ക​വി​രു​ദ്ധ​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്.