മാ​വേ​ലി സ്റ്റോ​ർ അ​ട​ച്ചു​പൂ​ട്ട​ലി​ന്‍റെ വ​ക്കി​ൽ: സ​മ​ര​വു​മാ​യി കോ​ൺ​ഗ്ര​സ്‌ പ്ര​വ​ർ​ത്ത​ക​ർ
Monday, February 24, 2020 11:40 PM IST
കാ​ട്ടാ​ക്ക​ട: ക​ട്ട​യ്ക്കോ​ട് എ​ട്ട് വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന മാ​വേ​ലി സ്റ്റോ​ർ അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ സ​മ​ര​വു​മാ​യി കോ​ൺ​ഗ്ര​സ്‌​സ് പ്ര​വ​ർ​ത്ത​ക​ർ. പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ൽ ഒ​രു മാ​വേ​ലി സ്റ്റോ​ർ എ​ന്ന ന​യം നി​ല​നി​ൽ​ക്കെ മു​ൻ യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി കെ​ട്ടി​ടം വാ​ട​ക ന​ൽ​കി എ​ടു​ത്ത് ന​ൽ​കാ​മെ​ന്ന പ്ര​ത്യേ​ക തീ​രു​മാ​ന പ്ര​കാ​ര​മാ​ണ് ക​ട്ട​യ്ക്കോ​ട് മാ​വേ​ലി സ്റ്റോ​ർ ആ​രം​ഭി​ച്ച​ത്.
ക​ഴി​ഞ്ഞ ഏ​ഴു മാ​സ​മാ​യി എ​ൽ​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി കെ​ട്ടി​ട​ത്തി​ന് വാ​ട​ക ന​ൽ​കി​യി​ല്ല. വാ​ട​ക കു​ടി​ശി​ക ന​ൽ​ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഉ​ട​മ ക​ട്ട​യ്ക്കോ​ട് സ്വ​ദേ​ശി സ്റ്റീ​ഫ​ൻ​സ​ൺ പ​ഞ്ചാ​യ​ത്തി​ന് ക​ത്ത് ന​ൽ​കി​യെ​ങ്കി​ലും മൂ​ന്നു​വ​ർ​ഷം മാ​ത്ര​മേ വാ​ട​ക ന​ൽ​കാ​ൻ ക​രാ​ർ ഉ​ള്ളൂ എ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് സി​വി​ൽ സ​പ്ലൈ​സ് നെ​ടു​മ​ങ്ങാ​ട് ഡി​പ്പോ മാ​നേ​ജ​ർ​ക്ക് പ​രാ​തി ന​ൽ​കി. സ്റ്റോ​ർ നി​ല​നി​ൽ​ക്കു​ന്ന കാ​ല​ത്തോ​ളം പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​ന് വാ​ട​ക ന​ൽ​കി​ക്കൊ​ള്ളാം എ​ന്ന ക​രാ​ർ അ​നു​സ​രി​ച്ചാ​ണ് സ്റ്റോ​ർ തു​റ​ന്ന​തെ​ന്നും അ​തി​നാ​ൽ മ​റ്റൊ​ന്നും ചെ​യ്യാ​നാ​കി​ല്ലെ​ന്നു​മാ​യി​രു​ന്നു മ​റു​പ​ടി​യെ​ന്നും ഉ​ട​മ പ​റ​യു​ന്നു. തു​ട​ർ​ന്നാ​ണ് കെ​ട്ടി​ടം ഒ​ഴി​ഞ്ഞു​ന​ൽ​കാ​ൻ പ​ഞ്ചാ​യ​ത്തി​നും സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പി​നും ക​ത്ത് ന​ൽ​കി​യ​ത്.
മാ​വേ​ലി സ്റ്റോ​ർ നി​ല​നി​ർ​ത്താ​ൻ കോ​ൺ​ഗ്ര​സ് സ​മ​രം ആ​രം​ഭി​ക്കു​മെ​ന്ന് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ത്യ​ദാ​സ് പൊ​ന്നെ​ടു​ത്ത​കു​ഴി അ​റി​യി​ച്ചു.​ഒ​ന്നാം ഘ​ട്ട​മാ​യി മാ​വേ​ലി സ്റ്റോ​ർ നി​ല​നി​ർ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് സു​പ്ര​ണ്ടി​ന് നി​വേ​ദ​നം ന​ൽ​കി. സ​ത്യ​ദാ​സ് പൊ​ന്നെ​ടു​ത്ത​കു​ഴി, സി.​ആ​ർ.​ഉ​ദ​യ​കു​മാ​ർ എ​ന്നി​വ​ർ നി​വേ​ദ​ക സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.