കൈ​ത്ത​റി സ്കൂ​ൾ യൂ​ണി​ഫോം പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ നി​ന്നും സ​ർ​ക്കാ​ർ പി​ന്തി​രി​യ​ണം: ര​മേ​ശ് ചെ​ന്നി​ത്ത​ല
Monday, February 24, 2020 11:43 PM IST
വി​ഴി​ഞ്ഞം : പ​വ​ർ​ലൂ​മി​നെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി കൈ​ത്ത​റി സ്കൂ​ൾ യൂ​ണി​ഫോം പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ നി​ന്നും സ​ർ​ക്കാ​ർ പി​ന്തി​രി​യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സ​ർ​ക്കാ​രി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത​യും അ​വ​ഗ​ണ​ന​യും കാ​ര​ണം ദു​രി​ത​ത്തി​ലാ​യ കൈ​ത്ത​റി തൊ​ഴി​ലാ​ളി​ക​ളെ​കാ​ണാ​ൻ എ​ത്തി​യ​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ര​മേ​ശ് ചെ​ന്നി​ത്ത​ല.
സ്കൂ​ൾ യു​ണി​ഫോം തു​ണി ഉ​ത്പാ​ദി​പ്പി​ച്ച ഇ​ന​ത്തി​ൽ എ​ട്ട് മാ​സ​മാ​യി കൂ​ലി ല​ഭി​ച്ചി​ട്ടി​ല്ല. അ​ഞ്ചു മാ​സ​മാ​യി ജോ​ലി ചെ​യ്യാ​നു​ള്ള നൂ​ൽ​പോ​ലും വി​ത​ര​ണം ചെ​യ്യു​ന്നി​ല്ല. നെ​യ്ത്തി​ന്‍റെ​യും സം​ഘ​ത്തി​ന്‍റെ​യും ന​ട​ത്തി​പ്പി​ന് വേ​ണ്ടി സ​ർ​ക്കാ​ർ ന​ൽ​കി​കൊ​ണ്ടി​രു​ന്ന 30.54 രൂ​പ വെ​റും 4.92രൂ​പ​യാ​യി വെ​ട്ടി​ക്കു​റ​ക്കു​ക​യും ചെ​യ്തോ​ടെ ത​ങ്ങ​ൾ പ​ട്ടി​ണി​യി​ലാ​ണെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​പ​ക്ഷ നേ​താ​വി​നോ​ട്പ​റ​ഞ്ഞു.
‌ബാ​ല​രാ​മ​പു​ര​ത്തെ​യും പെ​രി​ങ്ങ​മ്മ​ല​യി​ലെ​യും ഉ​ച്ച​ക്ക​ട​യി​ലെ പ​യ​റ്റു​വി​ള​യി​ലേ​യും നെ​യ്തു​ശാ​ല​ക​ളി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് സ​ന്ദ​ർ​ശ​നം ന​ട​ത്തി. എം.​വി​ൻ​സെ​ൻ​ര് എം​എ​ൽ​എ , ഹാ​ൻ​ഡ് ലൂം ​സൊ​സൈ​റ്റി അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ​സെ​ക്ര​ട്ട​റി പെ​രി​ങ്ങ​മ്മ​ല​വി​ജ​യ​ൻ, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ജി ​സു​ബോ​ധ​ൻ, കെ.​വി .അ​ഭി​ലാ​ഷ് ,വെ​ങ്ങാ​നൂ​ർ​കെ. ശ്രീ​കു​മാ​ർ,കു​ഴി​വി​ള ശ​ശി, വ​ട്ട​വി​ള വി​ജ​യ​കു​മാ​ർ, മു​ജീ​ബ് റ​ഹ്മാ​ൻ, ക​രും​കു​ളം​കു​മാ​ർ തു​ട​ങ്ങി​യ​വ​രും പ്ര​തി​പ​ക്ഷ നേ​താ​വി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.