എ​ല്ലാ മേ​ഖ​ല​യി​ലും സ​ര്‍​ക്കാ​ര്‍ പ​രാ​ജ​യം: മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍
Thursday, February 27, 2020 12:11 AM IST
പോ​ത്ത​ൻ​കോ​ട്: എ​ല്ലാ മേ​ഖ​ല​യി​ലും സ​ര്‍​ക്കാ​ര്‍ വ​ന്‍​പ​രാ​ജ​യ​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. നി​കു​തി ഭീ​ക​ര​ത​യ്ക്കെ​തി​രെ കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച വി​ല്ലേ​ജ് ഓ​ഫീ​സ് ധ​ര്‍​ണ യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ക​ണി​യാ​പു​രം അ​ണ്ടൂ​ര്‍​കോ​ണം പ​ഞ്ചാ​യ​ത്തി​ലെ പ​ള്ളി​പ്പു​റം വി​ല്ലേ​ജ് ഓ​ഫീ​സി​ന് മു​ന്നി​ല്‍ നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പി​ന്തി​രി​പ്പ​ന്‍ സ​ര്‍​ക്കാ​രാ​ണ് സം​സ്ഥാ​നം ഭ​രി​ക്കു​ന്ന​ത്. കേ​ന്ദ്ര​സം​സ്ഥാ​ന ബ​ജ​റ്റ് സാ​ധ​ര​ണ​ക്കാ​രു​ടെ മേ​ല്‍ നി​കു​തി ഭാ​രം അ​ടി​ച്ചേ​ല്‍​പ്പി​ച്ചു. രാ​ജ്യ​വും സം​സ്ഥാ​ന​വും നേ​രി​ടു​ന്ന സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്ക് ഒ​രു പ​രി​ഹാ​ര​വും നി​ര്‍​ദ്ദേ​ശി​ക്കാ​ന്‍ ബ​ജ​റ്റി​നു ക​ഴി​ഞ്ഞി​ല്ല. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല കു​തി​ച്ചു ഉ​യ​രു​ന്നു. അ​ത് നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി ബ​ജ​റ്റി​ലി​ല്ല. 1103 കോ​ടി​യു​ടെ നി​കു​തി ഭാ​രം ജ​ന​ങ്ങ​ള്‍​ക്ക് മേ​ൽ‍ അ​ടി​ച്ചേ​ല്‍​പ്പി​ച്ചു. 2012 യു​പി​എ സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കി​യ സേ​വ​നാ​വ​കാ​ശ നി​യ​മ​ത്തെ അ​ധി​ക​വ​രു​മാ​ന​ത്തി​നാ​യി ഫീ​സ് ഏ​ര്‍​പ്പെ​ടു​ത്തി ദു​ര്‍​ബ​ല​പ്പെ​ടു​ത്തി. യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ സൗ​ജ​ന്യ​മാ​യി ന​ല്‍​കി​യി​രു​ന്ന പ​ല സ​ര്‍​ക്കാ​ര്‍ സേ​വ​ന​ങ്ങ​ള്‍​ക്കും പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ ഉ​യ​ര്‍​ന്ന ഫീ​സ് ഈ​ടാ​ക്കി. ജ​ന​ക്ഷേ​മം എ​ന്ന വാ​ക്ക് സി​പി​എ​മ്മി​ന്‍റെ​യോ ഇ​ടു​തു​പ​ക്ഷ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ നി​ഘ​ണ്ടു​വി​ലി​ല്ലെ​ന്ന് മു​ല്ല​പ്പ​ള്ളി പ​രി​ഹ​സി​ച്ചു.​കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​പി.​അ​നി​ല്‍​കു​മാ​ര്‍, പാ​ലോ​ട് ര​വി, ഷാ​ന​വാ​സ് ഖാ​ന്‍, അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി, എം.​എ.​വാ​ഹി​ദ്, എം.​എ.​ല​ത്തീ​ഫ്, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​മു​നീ​ര്‍, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മ​നോ​ജ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഭു​വ​നേ​ന്ദ്ര​ന്‍ നാ​യ​ര്‍, അ​ണ്ടൂ​ര്‍​കോ​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

വെ​ഞ്ഞാ​റ​മൂ​ട്: സം​സ്ഥാ​ന ബ​ജ​റ്റി​ലെ നി​കു​തി വ​ർ​ധ​ന​യ്ക്കെ​തി​രെ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ​ക്ക് മു​ന്നി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബ​ഹു​ജ​ന ധ​ർ​ണ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പാ​ലോ​ട് ര​വി ഉ​ദ്ഘാ​ട​നം ചെ​യ്തു.​യോ​ഗ​ത്തി​ൽ പ​ള്ളി​ക്ക​ൽ ന​സീ​ർ, കോ​ലി​യ​ക്കോ​ട് മ​ഹീ​ന്ദ്ര​ൻ, അ​നി​ൽ, വെ​മ്പാ​യം അ​നി​ൽ ,എം.​ആ​ർ.​സു​കു​മാ​ര​ൻ നാ​യ​ർ, ഭു​വ​ന​ച​ന്ദ്ര​ൻ ,അ​മ്പി​ളി വി.​നാ​യ​ർ, ക​ലാ​കു​മാ​രി, യാ​സ്വി​ൻ ഇ​ല്യാ​സ്, എ​ൽ.​സി.​ശ​ര​ണ്യ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പു​ല്ല​മ്പാ​റ, തേ​മ്പാം​മൂ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ​ത്തി​ൽ പു​ല്ല​മ്പാ​റ വി​ല്ലേ​ജ് ഓ​ഫീ​സി​ന് മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ കെ​പി​സി​സി നി​ർ​വാ​ഹ​ണ സ​മി​തി അം​ഗം ഇ.​ഷം​സു​ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു ജി. ​പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ ,ഷാ​ന​വാ​സ് ആ​ന​ക്കു​ഴി, ഇ.​എ.​അ​സീ​സ്, കെ.​ര​മേ​ശ​ൻ, എം.​മ​ണി​യ​ൻ പി​ള്ള തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു