മാ​സ്ക്കു​ക​ള്‍ നി​ര്‍​മി​ച്ചു ന​ല്‍​കി
Sunday, March 29, 2020 12:06 AM IST
വെ​ള്ള​റ​ട : കോ​വി​ഡ് - 19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ര്‍​ക്കാ​യി കി​ളി​യൂ​ര്‍ സാ​ഗ​ര ഗ്ര​ന്ഥ​ശാ​ല ആ​ന്‍​ഡ് ക​ലാ​കാ​യി​ക സാം​സ്കാ​രി​ക വേ​ദി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​യാ​റാ​ക്കി​യ മാ​സ്ക്കു​ക​ള്‍ കൈ​മാ​റി. വെ​ള്ള​റ​ട ആ​ന​പ്പാ​റ ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് വേ​ണ്ടി മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ​ക്ട​ര്‍ സു​നി​ല്‍ ഏ​റ്റ് വാ​ങ്ങി. ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ ഷാ​ജി , പ​ബ്ലി​ക്ക് ഹെ​ല്‍​ത്ത് ന​ഴ്സ് ലി​ല്ലി ,ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ന​ഴ്സ് സു​ഗു​ണ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. വെ​ള്ള​റ​ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വേ​ണ്ടി സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ശ്രീ​കു​മാ​ര്‍ ഏ​റ്റു​വാ​ങ്ങി. സാ​ഗ​ര ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് ജ​യ​ച​ന്ദ്ര​ന്‍ ,സെ​ക്ര​ട്ട​റി ബി​ജു ,ട്ര​ഷ​റ​ര്‍ അ​ഭി​ലാ​ഷ് ,ആ​ല്‍​ബി​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.