പോ​ത്ത​ൻ​കോ​ട്ട് അ​ണു​ന​ശീ​ക​ര​ണ​ത്തി​ന് കൂ​ടു​ത​ൽ സ​ന്നാ​ഹ​ങ്ങ​ളു​മാ​യി ന​ഗ​ര​സ​ഭ
Thursday, April 2, 2020 10:49 PM IST
തി​രു​വ​ന​ന്ത​പു​രം : കോ​വി​ഡ്-19 ബാ​ധി​ത​ൻ മ​ര​ണ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്ത് കേ​ന്ദ്രീ​ക​രി​ച്ച് അ​ണു​ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​ക്കി തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ. അ​ണു​ന​ശീ​ക​ര​ണ​ത്തി​നാ​യു​ള്ള ജെ​റ്റ​ർ, പ​വ​ർ സ്പ്രേ​യ​ർ എ​ന്നി​വ​യെ കൂ​ടാ​തെ അ​ണു​ന​ശീ​ക​ര​ണ​ത്തി​നാ​യി പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ ടാ​ങ്ക​റു​ൾ​പ്പ​ടെ കൂ​ടു​ത​ൽ സ​ന്നാ​ഹ​ങ്ങ​ളു​മാ​യാ​ണ് ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ണു​ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.​
മേ​യ​ർ കെ. ​ശ്രീ​കു​മാ​ർ, ആ​രോ​ഗ്യ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ ഐ. ​പി. ബി​നു എ​ന്നി​വ​ർ എ​മ​ർ​ജ​ൻ​സി റെ​സ്പോ​ണ്‍​സ് ടീ​മി​നൊ​പ്പം അ​ണു​ന​ശീ​ക​ര​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​യി.
ഇ​ന്ന​ലെ വേ​ങ്ങോ​ട്, മ​ഞ്ഞ​മ​ല എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളും വേ​ങ്ങോ​ട് ജു​മാ മ​സ്ജി​ദ്, പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നീ സ്ഥ​ല​ങ്ങ​ളും അ​ണു​വി​മു​ക്ത​മാ​ക്കി. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലു​ള്ള ച​ന്ത​വി​ള ഭാ​ഗ​ത്തും അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി. ക​രി​മ​ഠം പോ​ലു​ള്ള കോ​ള​നി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രി​ക്കും ഇ​നി അ​ണു​ന​ശീ​ക​ര​ണ​പ്ര​വ​ർ​ത്തി​ക​ൾ ന​ട​ത്തു​ക​യെ​ന്ന് മേ​യ​ർ കെ. ​ശ്രീ​കു​മാ​ർ അ​റി​യി​ച്ചു.