കോ​വി​ഡ് പ്ര​തി​രോ​ധം: ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് പ്ര​ത്യേ​ക പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു
Tuesday, April 7, 2020 11:49 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് -19 മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കു​ന്ന പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ജി​ല്ല​യി​ലെ ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് പ്ര​ത്യേ​ക പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു. സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ലെ​യും സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ​യും ഡോ​ക്ട​ര്‍​മാ​ര്‍​ക്കാ​ണ് പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​ത്. സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ലെ ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് ഫെ​ബ്രു​വ​രി ആ​ദ്യ​വാ​രം ത​ന്നെ പ്രാ​ഥ​മി​ക പ​രി​ശീ​ല​നം ന​ല്‍​കി​യി​രു​ന്നു. ഇ​തി​ല്‍ പേ​ര്‍​സ​ണ​ല്‍ പ്രൊ​ട്ട​ക്ഷ​ന്‍ എ​ക്വി​പ്മെ​ന്‍റ് ഉ​പ​യോ​ഗം, ഇ​ന്‍​ഫെ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള്‍, ക്ലി​നി​ക്ക​ല്‍ മാ​നേ​ജ്മെ​ന്‍റ് എ​ന്നി​വ​യി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം ന​ല്‍​കി​യ​ത് . ഡോ​ക്ട​ര്‍​മാ​ര്‍​ക്കു​ള്ള വി​ദ​ഗ്ധ പ​രി​ശീ​ല​നം ക​ഴി​ഞ്ഞ 29 ന് ​ആ​രം​ഭി​ച്ചു. ഏ​ഴ് വി​ഷ​യ​ങ്ങ​ള്‍ അ​ട​ങ്ങു​ന്ന ഇ​ന്‍റ​ന്‍​സീ കെ​യ​ര്‍ യൂ​ണി​റ്റ് ട്രെ​യി​നി​ങ്ങാ​ണ് ഈ ​മേ​ഖ​ല​യി​ല്‍ ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് പ​രി​ശീ​ല​ന​മാ​യി ന​ല്‍​കു​ന്ന​ത്. 10 ബാ​ച്ചു​ക​ളി​ലാ​യി 200 ഡോ​ക്ട​ര്‍​മാ​ര്‍​ക്കാ​ണ് ഇ​തി​ലൂ​ടെ പ​രി​ശീ​ല​നം ല​ഭി​ക്കു​ന്ന​ത്. ഇ​തു​വ​രെ ഒ​ന്പ​ത് ബാ​ച്ചു​ക​ളു​ടെ പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​യി. ഫി​സി​ഷ്യ​ന്‍, അ​ന​സ്തേ​ഷ്യാ വി​ദ​ഗ്ധ​ന്‍ ശ്വാ​സ​കോ​ശ വി​ദ​ഗ്ധ​ന്‍ എ​ന്നി​വ​രാ​യി​ട്ടു​ള്ള​വ​ര്‍​ക്ക്, വെ​ന്‍റി​ലേ​റ്റ​ര്‍ മാ​നേ​ജ്മെ​ന്‍റി​ല്‍ പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ല്‍​കു​മെ​ന്നും സ​ര്‍​ക്കാ​ര്‍ ഡോ​ക്ട​ര്‍​മാ​രു​ടെ പ​രി​ശീ​ല​ന​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ഡോ.​സു​കേ​ഷ് രാ​ജ് പ​റ​ഞ്ഞു.
ജി​ല്ല​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ള്‍, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍, സ്വ​കാ​ര്യ ക്ലി​നി​ക്കു​ക​ള്‍ സ​ഹി​തം 195 സ്ഥാ​പ​ന​ങ്ങ​ളെ കൂ​ട്ടി​യോ​ജി​പ്പി​ച്ചാ​ണ് പ​രി​ശീ​ല​ന​പ​രി​പാ​ടി ന​ട​ത്തി​വ​രു​ന്ന​ത്. പ്രാ​ഥ​മി​ക പ​രി​ശീ​ല​ന​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന പേ​ര്‍​സ​ണ​ല്‍ പ്രൊ​ട്ട​ക്ഷ​ന്‍ സം​വി​ധാ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം, ഇ​ന്‍​ഫെ​ക്ഷ​ന്‍ ക​ൺ​ട്രോ​ൾ എ​ന്നി​വ​യി​ലു​ള്ള പ​രി​ശീ​ല​നം ന​ല്‍​കി ക​ഴി​ഞ്ഞു.