ചാ​രാ​യം വാ​റ്റ്: വീ​ട്ട​മ്മ അ​റ​സ്റ്റി​ൽ മ​ക​ന്‍ ഓ​ടി​രക്ഷ​പ്പെ​ട്ടു
Tuesday, April 7, 2020 11:52 PM IST
വെ​ള്ള​റ​ട: ചാ​രാ​യം വാ​റ്റു​ന്ന​തി​നി​ടെ വീ​ട്ട​മ്മ അ​റ​സ്റ്റി​ൽ മ​ക​ന്‍ ഓ​ടി​രക്ഷ​പ്പെ​ട്ടു. അ​മ്പൂ​രി പ​ന്ത ചീ​ലാ​ന്തി​ക്കു​ഴി​യി​ല്‍ മേ​രി​ബേ​ബി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. എ​ക്സൈ​സ് സം​ഘ​ത്തെ ക​ണ്ട​യു​ട​ന്‍ മ​ക​ന്‍ അ​നി​ല്‍​ക്കു​മാ​ര്‍ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. പ്ര​തി​യില്‍ നി​ന്നും 2.900 ചാ​രാ​യ​വും 45 ലി​റ്റ​ര്‍ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി.

ബി​വ​റേ​ജ​സ് അ​ട​ച്ച് പൂ​ട്ടി​യ​തി​നാ​ൽ മേ​ഖ​ല​യി​ൽ ചാ​രാ​യം സ​ജീ​വ​മാ​ണെ​ന്ന് എ​ക്സൈ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. മേ​രി​ബേ​ബി എ​ക്സൈ​സി​ന്‍റെ നി​രി​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. കാ​ട്ട് വി​ഭ​വ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് വാ​റ്റി​യെ​ടു​ക്കു​ന്ന ചാ​രാ​യ​ത്തി​ന് ഒ​രു കു​പ്പി​ക്ക് 1500 രൂ​പ മു​ത​ല്‍ 2000 രൂ​പ​യ്ക്കാ​യി​രു​ന്നു വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന​ത്. നെ​യ്യാ​റ്റി​ന്‍​ക​ര സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ പി.​എ​ല്‍.​ഷി​ബു, പി.​ഒ. രാ​ധാ​കൃ​ഷ്ണ​ന്‍ , സി ​ഇ​ഒ​മാ​രാ​യ വി.​ശ​ശി, അ​ഖി​ല്‍, വി​ജേ​ഷ് ,ഹ​രി​പ്ര​സാ​ദ് എ​ന്നി​വ​ര്‍ റെ​യി​ഡി​ല്‍ പ​ങ്കെ​ടു​ത്തു.