പോ​ത്ത​ൻ​കോ​ട്ട് പ​ഴ​കി​യ മ​ത്സ്യ​ങ്ങ​ളു​ടെ വി​ൽ​പ്പ​ന വ്യാ​പ​ക​മാ​കു​ന്നു
Tuesday, April 7, 2020 11:52 PM IST
പോ​ത്ത​ൻ​കോ​ട്: പോ​ത്ത​ൻ​കോ​ട്ട് പ​ഴ​കി​യ മ​ത്സ്യ​ങ്ങ​ളു​ടെ വി​ൽ​പ്പ​ന വ്യാ​പ​ക​മാ​കു​ന്ന​താ​യി പ​രാ​തി.പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലും ച​ന്ത​ക​ളി​ലും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലും, പി​ക്ക​പ്പ് വാ​നു​ക​ളി​ലു​മാ​ണ് പ​ഴ​കി​യ മ​ത്സ്യ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്. അ​യി​രൂ​പ്പാ​റ മ​യി​ലാ​ടും​മു​ക​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സം പി​ക്ക​പ്പ് വാ​നി​ൽ പ​ഴ​കി​യ മ​ത്സ്യം വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്നു. ചൂ​ര മീ​ൻ ഉ​ൾ​പ്പെ​ടെ വ​ലി​യ മീ​നു​ക​ളി​ൽ നി​ന്നും അ​മി​ത ദു​ർ​ഗ​ന്ധം ഉ​ണ്ടാ​യ​തോ​ടെ നാ​ട്ടു​കാ​ർ ചോ​ദ്യം ചെ​യ്തു.
തു​ട​ർ​ന്ന് മീ​ൻ മു​റി​ച്ച് കാ​ണി​ക്കാ​ൻ നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ക​വ​ട​ക്കാ​ര​ൻ മീ​ൻ മു​റി​ച്ച് മാ​റ്റി​യ​പ്പോ​ഴെ​യ്ക്കും മ​ത്സ്യ​ത്തി​ന്‍റെ അ​ഴു​കി​യ മാം​സ ഭാ​ഗ​ങ്ങ​ൾ അ​ട​ർ​ന്ന് വീ​ഴു​ന്ന​താ​യും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.
തു​ട​ർ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​സ്ഥ​രു​ടെ സാ​നി​ധ്യ​ത്തി​ൽ പ​ഴ​കി​യ മീ​നു​ക​ൾ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​മു​യ​ത്തി​യ​തോ​ടെ ക​ച്ച​വ​ടം നി​ർ​ത്തി​വ​ച്ച് ക​ച്ച​വ​ട​ക്കാ​ര​ൻ മു​ങ്ങു​ക​യാ​യി​രു​ന്നു. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ചെ​റു​വാ​ഹ​ന​ങ്ങ​ളി​ൽ വി​ല്പ​ന​യ്ക്കെ​ത്തി​ക്കു​ന്ന മ​ത്സൃ​ങ്ങ​ൾ ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.