മ​ദ്യ​ശാ​ല​ക​ൾ തു​റ​ന്ന് ജ​ന​ങ്ങ​ളെ ദ്രോ​ഹി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു: ര​മേ​ശ് ചെ​ന്നി​ത്ത​ല
Sunday, May 24, 2020 2:25 AM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് മ​ദ്യ​ശാ​ല​ക​ൾ തു​റ​ന്ന് ജ​ന​ങ്ങ​ളെ ദ്രോ​ഹി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ ഗാ​ന്ധി ദ​ർ​ശ​ൻ സ​മി​തി സം​സ്ഥാ​ന സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ദ്യ​ശാ​ല തു​റ​ക്ക​രു​ത്, കു​ടും​ബ ജീ​വി​തം ത​ക​ർ​ക്ക​രു​ത് എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് ബു​ദ്ധി​മു​ട്ടു​ന്ന ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കേ​ണ്ട​ത്. എ​ന്നാ​ൽ മ​ദ്യ​ശാ​ല​ക​ൾ തു​റ​ന്ന് കു​ടു​ബ​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ലാ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മ​ദ്യ​ക​ച്ച​വ​ടം സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു. ബാ​റു​ക​ളും ചി​ല്ല​റ മ​ദ്യ​വി​ൽ​പ്പ​ന​ശാ​ല​ക​ളും തു​റ​ന്ന് നാ​ട്ടു​കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ൽ നി​ന്ന് സ​ർ​ക്കാ​ർ പി​ന്മാ​റ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഗാ​ന്ധി ദ​ർ​ശ​ൻ സ​മി​തി സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് ക​ന്പ​റ നാ​രാ​യ​ണ​ൻ നേ​തൃ​ത്വം ന​ൽ​കി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ, പ​ര​ശു​വ​യ്ക്ക​ൽ രാ​ധാ​കൃ​ഷ്ണ​ൻ, സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ്, ഗി​രി​കൃ​ഷ്ണ​ൻ, ഗോ​പ​ൻ, അ​രു​ണ്‍, ബാ​ല​കൃ​ഷ്ണ​ൻ, അ​ഭി​ജി​ത്, അ​ഖി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.