കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ൾ ല​ഭ്യ​മാ​ക്കി ഇ​ൻ ഹൗ​സ് ഡ്ര​ഗ് ബാ​ങ്ക്
Sunday, May 24, 2020 2:35 AM IST
മെ​ഡി​ക്ക​ൽ​കോ​ള​ജ്: കോ​വി​ഡ് പ​രി​ശോ​ധ​നാ ഉ​പ​ക​ര​ണ​വും പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ളും കു​റ​ഞ്ഞ വി​ല​യി​ൽ എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലെ ഇ​ൻ ഹൗ​സ് ഡ്ര​ഗ് ബാ​ങ്ക് വ​ഴി വി​ൽ​ക്കാ​ൻ ന​ട​പ​ടി​യാ​യി.
ലോ​ക്ക് ഡൗ​ൺ ഇ​ള​വു​ക​ൾ വ​ന്ന​തോ​ടെ വി​വി​ധ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും മ​റ്റും നി​ബ​ന്ധ​ന​ക​ൾ​ക്കു വി​ധേ​യ​മാ​യി പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ച​തോ​ടെ​യാ​ണ് വി​ല​യി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ളോ​ടെ രോ​ഗ പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ളും മ​റ്റും വി​ൽ​ക്കു​ന്ന​ത്. എ​സ്എ​ടി ആ​ശു​പ​ത്രി ഹെ​ൽ​ത്ത് എ​ഡ്യൂ​ക്കേ​ഷ​ൻ സൊ​സൈ​റ്റി​യു​ടെ കീ​ഴി​ലാ​ണ് ഇ​ൻ ഹൗ​സ് ഡ്ര​ഗ് ബാ​ങ്ക് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ൾ കു​റ​ഞ്ഞ വി​ല​യ്ക്ക് ല​ഭ്യ​മാ​യാ​ൽ ഇ​പ്പോ​ൾ ന​ട​ന്നു​വ​രു​ന്ന പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​സ​മി​ല്ലാ​തെ കൂ​ടു​ത​ൽ ശ​ക്ത​മാ​യി തു​ട​രാ​നും സ​ഹാ​യ​മാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ പ്ര​തീ​ക്ഷി​ക്കു​ന്നു.
രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ടെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നു​ള്ള ഇ​ൻ​ഫ്രാ​റെ​ഡ് തെ​ർ​മ​ൽ സ്കാ​ന​റു​ക​ളും കൂ​ടാ​തെ എ​ൻ 95 മാ​സ്ക്കു​ക​ൾ, സാ​നി​റ്റൈ​സ​ർ, ഫെ​യ്സ് ഷീ​ൽ​ഡ് എ​ന്നി​വ​യാ​ണ് വി​ല കു​റ​ച്ച് വി​ൽ​ക്കു​ന്ന​ത്.
സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലേ​യ്ക്കും ധ​ന​കാ​ര്യ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ ഇ​വി​ടെ നി​ന്നും തെ​ർ​മ​ൽ സ്കാ​ന​റു​ക​ൾ വാ​ങ്ങി​ക്ക​ഴി​ഞ്ഞു. ഇ​നി​യും കൂ​ടു​ത​ൽ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​വ ആ​വ​ശ്യ​മെ​ങ്കി​ൽ കു​റ​ഞ്ഞ വി​ല​യി​ൽ ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 0471 2528305 .