പ്ര​ഫ.​എ. സു​ധാ​ക​ര​ൻ സാം​സ്കാ​രി​ക പു​ര​സ്കാ​രം ഡോ. ​ബി. ഇ​ക്ബാ​ലി​ന്
Monday, June 1, 2020 11:15 PM IST
വെ​ഞ്ഞാ​റ​മൂ​ട് :പ്ര​ഫ. എ ​സു​ധാ​ക​ര​ൻ സാം​സ്കാ​രി​ക പു​ര​സ്കാ​രം ആ​രോ​ഗ്യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നും കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സി​ല​റും, പ്ലാ​നിം​ഗ് ബോ​ർ​ഡ് അം​ഗ​വു​മാ​യ ഡോ. ​ബി. ഇ​ക്ബാ​ലി​ന്. പ​തി​നാ​യി​രം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും കാ​ര​യ്ക്കാ​മ​ണ്ഡ​പം വി​ജ​യ​കു​മാ​ർ രൂ​പ​ക​ൽ​പ​ന ചെ​യ്ത ശി​ൽ​പ​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​ൽ അ​ട​ക്കം ആ​രോ​ഗ്യ സാം​സ്കാ​രി​ക മേ​ഖ​ല​യ്ക്ക് ന​ൽ​കി​യ സം​ഭാ​വ​ന മു​ൻ​നി​ർ​ത്തി​യാ​ണ് ഡോ. ​ബി ഇ​ക്ബാ​ലി​ന് പു​ര​സ്കാ​രം ന​ൽ​കു​ന്ന​ത്. പ്ര​ഫ. വി.​എ​ൻ. മു​ര​ളി, സി. ​അ​ശോ​ക​ൻ, ഡോ. ​സു​ന​ന്ദ കു​മാ​രി, പി .​എ​ൻ. സ​ര​സ​മ്മ എ​ന്നി​വ​ർ ചേ​ർ​ന്ന സ​മി​തി​യാ​ണ് അ​വാ​ർ​ഡ് നി​ർ​ണ​യി​ച്ച​ത്, അ​ഞ്ചി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​രു​വ​ന​ന്ത​പു​രം പ​ട്ട​ത്തെ മു​ണ്ട​ശേ​രി സാം​സ്കാ​രി​ക ഭ​വ​നി​ൽ വ​ച്ച് സം​വി​ധാ​യ​ക​ൻ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ പു​ര​സ്കാ​രം സ​മ്മാ​നി​ക്കും.