സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി: ത​രി​ശു​നി​ലം പാ​ട​ശേ​ഖ​ര സ​മി​തി​ക്ക് കൈ​മാ​റി
Tuesday, June 2, 2020 11:36 PM IST
വെ​ഞ്ഞാ​റ​മൂ​ട്: സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടും ന്യൂ​റോ സ​ർ​ജ​റി വി​ഭാ​ഗം ത​ല​വ​നു​മാ​യ ഡോ. ​ഷ​ർ​മ​ദിന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ത​രി​ശു​നി​ലം പാ​ട​ശേ​ഖ​ര സ​മി​തി​ക്ക് കൈ​മാ​റി.
ത​രി​ശു​നി​ല​ങ്ങ​ളി​ൽ കൃ​ഷി​യി​റ​ക്കി സു​ഭി​ക്ഷ കേ​ര​ളം സൃ​ഷ്ടി​ക്കാ​നാ​യി ഒ​റ്റൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മു​ള്ള​റം കോ​ഡ് ഏ​ല​യി​ൽ തു​ട​ക്ക​മാ​യ​തോ​ടെ​യാ​ണ് ഡോ. ​ഷ​ർ​മ​ദ് ത​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ത​രി​ശു​നി​ലം പാ​ട​ശേ​ഖ​ര സ​മി​തി​ക്ക് കൈ​മാ​റി​യ​ത്.
ബി. ​സ​ത്യ​ൻ എം​എ​ൽ എ ​സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.
പാ​ടം ഉ​ഴു​ത് വി​ത്ത് പാ​കി ഞാ​റു ന​ടു​ന്ന പ​ഴ​യ രീ​തി തി​രി​കെ കൊ​ണ്ടു​വ​രാ​ൻ വേ​ണ്ടി​യു​ള്ള ജ​ന​കീ​യ ഇ​ട​പെ​ട​ലാ​ണ് സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യി​ലൂ​ടെ ന​ട​പ്പാ​ക്കി വ​രു​ന്ന​ത്. പാ​ട​ശേ​ഖ​ര സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ട​ൻ കൃ​ഷി ആ​രം​ഭി​ക്കും.