‘ഇ​ല​യു​ണ്ട് സ​ദ്യ​യി​ല്ല" പ്രവാ​സി ലീ​ഗ് ക​ഴ​ക്കൂ​ട്ട​ത്ത് ധ​ർ​ണ ന്ന​ട​ത്തി
Wednesday, June 3, 2020 11:03 PM IST
ക​ഴ​ക്കൂ​ട്ടം: കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച പ്ര​വാ​സി​ക​ളു​ടെ കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്കു​ക, പ്ര​വാ​സി​ക​ളു​ടെ ക്വാ​റ​ന്‍റൈ​ൻ ചെ​ല​വ് സ​ർ​ക്കാ​ർ വ​ഹി​ക്കു​ക, പ്ര​വാ​സി പു​ന​ര​ധി​വാ​സം ഉ​റ​പ്പാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ക​ഴ​ക്കൂ​ട്ടം ജം​ഗ്ഷ​നി​ൽ പ്ര​വാ​സി ലീ​ഗ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. "ഇ​ല​യു​ണ്ട് സ​ദ്യ​യി​ല്ല" എ​ന്ന പേ​രി​ൽ പ്ര​വാ​സി ലീ​ഗ് പ്ര​തീ​കാ​ത്മ​ക സ​മ​ര​മാ​ണ് ന​ട​ത്തി​യ​ത്.
200 പ്ര​വാ​സി​ക​ളെ പോ​ലും ക്വാ​റ​ന്‍റൈ​ൻ ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​ം സംസ്ഥാനത്തി​ല്ല. അ​തി​നാ​ൽ പ്ര​വാ​സി​ക​ളെ നാ​ട്ടി​ലേ​യ്ക്കു കൊ​ണ്ടു വ​രേ​ണ്ടെ​ന്നാ​ണ് സർക്കാരിന്‍റെ തീ​രു​മാ​ന​മെ​ന്നും പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് കൊ​ണ്ട് മു​സ്‌ലിം ലീ​ഗ് ജി​ല്ല പ്ര​സി​ഡ​ന്‍റ് പ്ര​ഫ. തോ​ന്ന​യ്ക്ക​ൽ ജ​മാ​ൽ പ​റ​ഞ്ഞു. നെ​ല്ല​നാ​ട് ഷാ​ജ​ഹാ​ൻ അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി ഹ​ലീം ക​ണി​യാ​പു​രം മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. സെ​യ്ഫു​ദ്ദീ​ൻ ന​ഗ​രൂ​ർ, ക​ന്യാ​കു​ള​ങ്ങ​ര എ​സ്എ​ഫ്എ​സ്എ ത​ങ്ങ​ൾ, ഹ​ക്കീം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.