കാ​ര്യ​വ​ട്ടം കാ​മ്പ​സി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ഹ​രി​താ​ല​യം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ഇ​ന്ന്
Thursday, June 4, 2020 11:22 PM IST
ശ്രീ​കാ​ര്യം: കാ​ര്യ​വ​ട്ടം കാ​മ്പ​സി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഹ​രി​താ​ല​യം പ​ദ്ധ​തി പ​രി​സ്ഥി​തി ദി​ന​മാ​യ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 9.30ന് ​വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും.​തു​ട​ർ​ന്ന് കാ​മ്പ​സി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ല്‍ കൃ​ഷി​മ​ന്ത്രി വി.​എ​സ്. സു​നി​ല്‍​കു​മാ​ര്‍ നെ​ല്‍​ക്കൃ​ഷി​യും, ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ ആ​ന്‍​ഡ​മാ​ന്‍ സ​സ്യോ​ദ്യാ​ന​വും, ഡോ. ​കെ.​ടി. ജ​ലീ​ല്‍ ജൈ​വ​വൈ​വി​ധ്യ​സം​ര​ക്ഷ​ണ കേ​ന്ദ്ര​വും, മ​ന്ത്രി കെ. ​രാ​ജു പ​ച്ച​ക്ക​റി കൃ​ഷി​ത്തോ​ട്ട​വും, മേ​യ​ര്‍ കെ. ​ശ്രീ​കു​മാ​ര്‍ തെ​ങ്ങി​ന്‍ തൈ​ക​ള്‍ ന​ടു​ന്ന പ​ദ്ധ​തി​യും ഉ​ദ്ഘാ​ട​നം ചെ​യ്യും.
​കാ​ര്യ​വ​ട്ടം കാ​മ്പ​സി​ല്‍ ക​ഴി​ഞ്ഞ മൂ​ന്നു പ​തി​റ്റാ​ണ്ടാ​യി ത​രി​ശു കി​ട​ന്നി​രു​ന്ന 20 ഏ​ക്ക​ര്‍ നെ​ല്‍​വ​യ​ലാ​ണ് സു​ഭി​ക്ഷ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൃ​ഷി​യോ​ഗ്യ​മാ​കു​ന്ന​ത്. കൃ​ഷി ചെ​യ്യാ​ത്ത​തു കാ​ര​ണം പാ​ഴ്മ​ര​ങ്ങ​ളും, കു​റ്റി​ച്ചെ​ടി​ക​ളും, കാ​ടും വ​ള​ര്‍​ന്ന് കൃ​ഷി​യോ​ഗ്യ​മ​ല്ലാ​താ​യി തീ​ര്‍​ന്ന സ്ഥ​ല​ത്താ​ണ് നെ​ൽ​കൃ​ഷി ചെ​യ്യു​ന്ന​ത്. കേ​ര​ള സം​സ്ഥാ​ന കൃ​ഷി​വ​കു​പ്പി​ന്‍റെ കി​ഴി​ലു​ള്ള മാ​തൃ​കാ കാ​ര്‍​ഷി​ക സേ​വ​ന കേ​ന്ദ്രം പാ​റ​ശാ​ല​യാ​ണ് കൃ​ഷി​സ്ഥ​ലം ഒ​രു​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​വും നെ​ല്‍​കൃ​ഷി​യും ന​ട​ത്തു​ന്ന​ത്. പൂ​ര്‍​ണ​മാ​യും കാ​ര്‍​ഷി​ക യ​ന്ത്ര​ങ്ങ​ളെ ഉ​പ​യോ​ഗി​ച്ചാ​യി​രി​ക്കും പ്ര​വ​ര്‍​ത്ത​നം. പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത് കേ​ര​ള സം​സ്ഥാ​ന കൃ​ഷി​വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള കേ​ര​ള സം​സ്ഥാ​ന കാ​ര്‍​ഷി​ക യ​ന്ത്ര​വ​ത്ക​ര​ണ മി​ഷ​ന്‍ ആ​ണ്.