ജില്ലയിൽ ഇ​ന്ന​ലെ കോവിഡ് 19 സ്ഥി​രീ​ക​രി​ച്ച​ത് അ​ഞ്ച്പേ​ർ​ക്ക്
Thursday, June 4, 2020 11:23 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് അ​ഞ്ചു​പേ​ർ​ക്ക്. കു​വൈ​റ്റി​ൽ​നി​ന്നും എ​ത്തി​യ മു​ട്ട​ത്ത​റ സ്വ​ദേ​ശി, മും​ബൈ​യി​ൽ​നി​ന്നു വ​ന്ന കു​ള​ത്തൂ​ർ സ്വ​ദേ​ശി, ത​ജാ​ക്കി​സ്ഥാ​നി​ൽ​നി​ന്നും ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ പ​ള്ളി​ത്തു​റ സ്വ​ദേ​ശി​യാ​യ 18 വ​യ​സു​കാ​രി, കു​വൈ​റ്റി​ൽ നി​ന്നും വ​ന്ന 39 വ​യ​സു​ള്ള സ്ത്രീ, ​കു​വൈ​റ്റി​ൽ​നി​ന്നും തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി എ​ന്നി​വ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
ജി​ല്ല​യി​ല്‍ പു​തു​താ​യി 767 പേ​ര്‍ രോ​ഗ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി. 306 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൂ​ര്‍​ത്തി​യാ​ക്കി. കൊ​റോ​ണ രോ​ഗ​ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 12680 ആ​യി. വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്ള​വ​രു​ടെ എ​ണ്ണം 10844.
ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം 170. കൂ​ടാ​തെ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ല്‍ 1666 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​മു​ണ്ട്.

ഇ​ഞ്ചി​വി​ള വ​ഴി
എ​ത്തി​യ​ത് 107പേ​ർ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ഞ്ചി​വി​ള ചെ​ക്ക് പോ​സ്റ്റി​ലൂ​ടെ ഇ​ന്ന​ലെ 107 പേ​ര്‍ എ​ത്തി. 76 പു​രു​ഷ​ന്മാ​രും 31 സ്ത്രീ​ക​ളും ഇ​തി​ലു​ള്‍​പ്പെ​ടും.
ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നും 102 പേ​രും ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നും നാ​ലു​പേ​രും തെ​ല​ങ്കാ​ന​യി​ല്‍ നി​ന്ന് ഒ​രാ​ളു​മാ​ണ് എ​ത്തി​യ​ത്.
റെ​ഡ് സോ​ണി​ലു​ള്ള​വ​ര്‍ 22 . 21 പേ​രെ വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ന് അ​യ​ച്ചു.
ഒ​രാ​ളെ സ​ര്‍​ക്കാ​ര്‍ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ അ​യ​ച്ചു.