ഫാ.​കെ.​ജി.​വ​ർ​ഗീ​സി​ന്‍റെ മൃ​ത​ദേ​ഹം മ​ല​മു​ക​ൾ സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ച്ചു
Thursday, June 4, 2020 11:23 PM IST
തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച നാ​ലാ​ഞ്ചി​റ സ്വ​ദേ​ശി​യാ​യ വൈ​ദി​ക​ൻ ഫാ.​കെ.​ജി.​വ​ർ​ഗീ​സി​ന്‍റെ മൃ​ത​ദേ​ഹം ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ജീ​വ​ന​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ക​രി​ച്ചു.
മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ൾ നേ​ര​ത്തെ ത​ന്നെ പൂ​ർ​ത്തീ​ക​രി​ച്ച് പൂ​ർ​ണ​മാ​യും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​ണ് സം​സ്കാ​രം ന​ട​ന്ന​ത്.
മ​ല​മു​ക​ളി​ലു​ള്ള ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ സെ​ന്‍റ് തോ​മ​സ് സെ​മി​ത്തേ​രി​യി​ലാ​യി​രു​ന്നു സം​സ്കാ​രം.
സം​സ്കാ​രം ന​ട​ക്കു​ന്ന സെ​മി​ത്തേ​രി​ക്ക് സ​മീ​പ​മു​ള്ള ചാ​പ്പ​ലി​ൽ മേ​യ​ർ. കെ. ​ശ്രീ​കു​മാ​ർ, ആ​രോ​ഗ്യ​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ ഐ.​പി.​ബി​നു, ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.​ഗ​ബ്രി​യേ​ൽ മാ​ർ ഗ്രി​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.
ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ ഡോ.​എ.​ശ​ശി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ​മാ​രാ​യ എ​സ്.​പ്ര​കാ​ശ്, ജി.​ഉ​ണ്ണി, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ അ​നൂ​പ് റോ​യ്, സു​ജി​ത്ത് സു​ധാ​ക​ർ, ജെ​എ​ച്ച്ഐ​മാ​രാ​യ ഷൈ​ജു.​എം.​എ​സ്, ഷ​ജി, ശു​ചീ​ക​ര​ണ വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ളാ​യ ജ​യ​കു​മാ​ർ, മൊ​യ്തീ​ൻ, ദി​ലീ​പ്, മ​നാ​ഫ് എ​ന്നി​വ​രാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്ന് മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി സം​സ്ക​രി​ച്ച​ത്.