വെ​ങ്ങാ​നൂ​ർ എ​സ്എ​ഫ്എ​സ് സ്കൂ​ളി​ൽ പ​രി​സ്ഥി​തി ദി​നം
Friday, June 5, 2020 11:48 PM IST
നേ​മം: വെ​ങ്ങാ​നൂ​ർ എ​സ്എ​ഫ്എ​സ് സ്കൂ​ളി​ൽ പ​രി​സ്ഥി​തി ദി​നം ആ​ച​രി​ച്ചു. സ്കൂ​ളി​ലെ ഗ്രീ​ൻ കാ​ന്പ​സ് മി​ഷ​ൻ സ്റ്റു​ഡ​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ, മാ​നേ​ജ​ർ സി​സ്റ്റ​ർ വി​ക്ടോ​റി​യ​ക്കു ഫ​ല വൃ​ക്ഷ​ത്തൈ കൈ​മാ​റി. തു​ട​ർ​ന്ന് മാ​നേ​ജ​ർ വൃ​ക്ഷ​ത്തൈ ന​ട്ടു. തു​ട​ർ​ന്നു പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​റ്റി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജി​ൻ​സി, സ്റ്റു​ഡ​ന്‍റ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ അ​മൃ​ത എ​ന്നി​വ​ർ വൃ​ക്ഷ​തൈ​ക​ൾ ന​ട്ടു. കു​ട്ടി​ക​ൾ​ക്കാ​യി ഗ്രീ​ൻ വാ​രി​യ​ർ ഓ​ണ്‍​ലൈ​ൻ മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​ക്ക്ഡൗ​ണ്‍ സ​മ​യ​ത്തെ സ്വ​ന്തം വീ​ട്ടി​ലെ കൃ​ഷി ആ​ണ് വി​ഷ​യം. കൂ​ടാ​തെ കൃ​ഷി​യെ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​ണാ​നു​ള്ള കു​ട്ടി​ക​ളു​ടെ താ​ത്പ​ര്യം തെ​ളി​യി​ക്കു​ന്ന വീ​ഡി​യോ​യും ഷെ​യ​ർ ചെ​യ്യാ​ൻ അ​വ​സ​രം ന​ല്കും.