ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് വ​ന്ന ലോ​റി​യു​ടെ ഡ്രൈ​വ​ർ​ക്ക് അ​സ്വ​സ്ഥ​ത; ഡ്രൈ​വ​റേ​യും സ​ഹാ​യി​യേ​യും മെ​ഡി​ക്ക​ൽ കോ​ളജ് ആശുപത്രിയിലേ​ക്ക് മാ​റ്റി
Friday, June 5, 2020 11:48 PM IST
പോ​ത്ത​ൻ​കോ​ട്: ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് ഭ​ക്ഷ്യ​ധാ​ന്യ​വു​മാ​യി വ​ന്ന ലോ​റി ഡ്രൈ​വ​ർ അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച​ത് ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​ശ​ങ്ക​യു​ള​വാ​ക്കി. പോ​ത്ത​ൻ​കോ​ട് ജം​ഗ്ഷ​നി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലേ​ക്ക് ഭ​ക്ഷ്യ​ധാ​ന്യ​വു​മാ​യാ​ണ് ലോ​റി​യെ​ത്തി​യ​ത്. ചാ​ക്കു​ക​ളി​ലാ​ക്കി​യ ധാ​ന്യം ഇ​റ​ക്കു​വാ​നാ​യി ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക​ളു​മെ​ത്തി. എ​ന്നാ​ൽ ഡ്രൈ​വ​ർ അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച​തോ​ടെ ചാ​ക്കു​കെ​ട്ടു​ക​ൾ ഇ​റ​ക്കു​ന്ന​തി​ൽ നി​ന്നും തൊ​ഴി​ലാ​ളി​ക​ൾ പി​ന്മാ​റി. തു​ട​ർ​ന്ന് പോ​ലീ​സി​ൽ അ​റി​യി​ച്ചു. പോ​ത്ത​ൻ​കോ​ട് എ​സ്ഐ വി.​എ​സ്.​അ​ജീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രെ​യും ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും വി​വ​ര​മ​റി​യി​ച്ചു.
ലോ​റി വാ​വ​റ അ​മ്പ​ലം ജം​ഗ്ഷ​നു സ​മീ​പം ഒ​തു​ക്കി നി​ർ​ത്തി​ച്ച് ലോ​റി ഡ്രൈ​വ​റെ​യും സ​ഹാ​യി​യെ​യും108 ആം​ബു​ല​ൻ​സി​ൽ സ്ര​വ പ​രി​ശോ​ധ​ന​യ്ക്കാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​ത്ത​ൻ​കോ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ, പ​ഞ്ചാ​യ​ത്തം​ഗം ആ​ശ, ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ സു​ധ​ൻ.​എ​സ്.​നാ​യ​ർ എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.