ആ​നാ​ട് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ല്‍ അ​തി​ജാ​ഗ്ര​ത തു​ട​രു​ന്നു സ്ര​വ​പ​രി​ശോ​ധ​ന​ക​ൾ മി​ക്ക​തും നെ​ഗ​റ്റീ​വ്
Friday, June 5, 2020 11:48 PM IST
നെ​ടു​മ​ങ്ങാ​ട് : ആ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ല്‍, ക​ന​ത്ത ജാ​ഗ്ര​ത​യി​ലാ​ണ്. പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​യു​ടെ സ്ര​വ​പ​രി​ശോ​ധ​ന​യു​ടെ ആ​ദ്യ ഫ​ലം നെ​ഗ​റ്റീ​വ് ആ​ണ്. ഇ​നി ഒ​രു ഫ​ലം കൂ​ടി വ​രാ​നു​ണ്ട്. രോ​ഗി​യു​ടെ നി​ല മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സി​റ്റീ​വ് ആ​യി തു​ട​രു​ന്നു. രോ​ഗി​യു​ടെ വ​ല്യ​മ്മ​യു​ടെ സ്ര​വ പ​രി​ശോ​ധ​ന ഇ​ന്ന​ലെ ന​ട​ന്നു. രോ​ഗി​യു​മാ​യി സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ അ​രു​വി​ക്ക​ര പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന്‍റെ​യും സ​ഹ​പ്ര​വ​ര്‍​ത്ത​ക​ന്‍റെ​യും ഫ​ലം നെ​ഗ​റ്റീ​വ് ആ​ണ്. ക്വാ​റ​ന്‍റൈ​നി​ലാ​യി​രു​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​നാ​ട് ജ​യ​ന്‍റെ സ്ര​വ​പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വാ​യി. മ​സ്ക്ക​റ്റി​ല്‍ നി​ന്നും ഇ​ന്ന​ലെ രാ​ത്രി വി​മാ​ന​ത്തി​ൽ എ​ത്തി​യ 18 പേ​രെ മോ​ഹ​ന്‍ ദാ​സ് കോ​ള​ജി​ലെ ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ന്‍ ക്വാ​റ​ന്‍റൈ​നി​ലേ​യ്ക്ക് മാ​റ്റി. ഇ​തി​ല്‍ 15 പേ​ര്‍ പു​രു​ഷ​ന്‍​മാ​രും മൂ​ന്നു​സ്ത്രീ​ക​ളും. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ 52 പേ​ര്‍ ഇ​പ്പോ​ള്‍ ക്വാ​റ​ന്‍റൈ​നി​ല്‍ ഉ​ണ്ട് . ഇ​തി​ല്‍ അ​ഞ്ച് പേ​ര്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ന്‍ ക്വാ​റ​ന്‍റൈ​നി​ല്‍ ആ​ണ്. രോ​ഗി​യു​ടെ റൂ​ട്ടു​മാ​പ്പും സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യും സ​ങ്കീ​ർ​ണ​മാ​യി തു​ട​രു​ക​യാ​ണ്. ആ​യ​തി​നാ​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നും പു​റ​ത്ത് പോ​കാ​തെ ആ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഏ​തെ​ങ്കി​ലു​മൊ​രു സ്ഥാ​പ​നം ഏ​റ്റെ​ടു​ത്ത് കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തു​ന്ന​തി​ന് സെ​ന്‍റ​ര്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യ്ക്ക് കൊ​ടു​ത്ത നി​വേ​ദ​ന​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു.
കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ന് ചു​ള്ളി​മാ​നൂ​രി​ലും, പ​ഴ​കു​റ്റി​യി​ലു​മാ​ണ് സ്റ്റോ​പ്പ് ഉ​ള്ള​ത്. ജ​ന​ങ്ങ​ള്‍ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷ് അ​റി​യി​ച്ചു.