അ​ഞ്ചാം ക്ലാ​സു​കാ​ര​ൻ മ​രി​ച്ച നി​ല​യി​ല്‍
Saturday, June 6, 2020 1:51 AM IST
വെ​ള്ള​റ​ട: വെ​ള്ള​റ​ട​യി​ല്‍ അ​ഞ്ചാം ക്ലാ​സു​കാ​ര​നെ വീ​ട്ടി​ല്‍ തൂ​ങ്ങി​ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ആ​റാ​ട്ടു​കു​ഴി തെ​ക്കേ പു​ത്ത​ന്‍​വീ​ട്ടി​ല്‍ രാ​ജ്കു​മാ​ര്‍ -ഷീ​ബ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ഷി​ബി​ന്‍ രാ​ജ് (12) നെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഷീ​ബ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലി​നും, രാ​ജ​കു​മാ​ര്‍ നി​ര്‍​മാ​ണ ജോ​ലി​ക്കും പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു.

മ​ര​ണ കാ​ര​ണം ഇ​നി​യും വ്യ​ക്ത​മാ​യി​ട്ടി​ല്ല. വെ​ള്ള​റ​ട പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഫോ​റ​ന്‍​സി​ക് സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ഇ​ന്ന് പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു ന​ല്‍​കും.