സു​ഭി​ക്ഷ കേ​ര​ളം; യോ​ഗം ചേ​ര്‍​ന്നു
Thursday, July 2, 2020 11:33 PM IST
തി​രു​വ​ന​ന്ത​പു​രം: ഭ​ക്ഷ്യ സ്വ​യം​പ​ര്യാ​പ്ത​ത ല​ക്ഷ്യ​മി​ട്ട് ആ​രം​ഭി​ച്ച സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല അ​വ​ലോ​ക​ന യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ മ​ധു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ള​ക്ട​റേ​റ്റി​ല്‍ ചേ​ര്‍​ന്നു. കൃ​ഷി, മൃ​ഗ​സം​ര​ക്ഷ​ണം, മ​ത്സ്യ​ബ​ന്ധ​നം, വ്യ​വ​സാ​യം, തൊ​ഴി​ലു​റ​പ്പ് എ​ന്നീ വ​കു​പ്പു​ക​ള്‍ ഏ​റ്റെ​ടു​ത്ത 62.51 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ള്‍ യോ​ഗ​ത്തി​ല്‍ വി​ല​യി​രു​ത്തി. സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ 90 ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ 632 പ​ദ്ധ​തി​ക​ളാ​ണ് ഇ​തു​വ​രെ ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത്. ജി​ല്ലാ ക​ള​ക്ട​ര്‍ ന​വ​ജ്യോ​ത് ഖോ​സ, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

ഓ​ൺ​ലൈ​ൻ പ​ഠ​ന സൗ​ക​ര്യം ഒ​രു​ക്കി

തി​രു​വ​ന​ന്ത​പു​രം: ഐ​എ​ൻ​ടി​യു​സി യു​വ തൊ​ഴി​ലാ​ളി വി​ഭാ​ഗം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ൺ​ലൈ​ൻ പ​ഠ​ന സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത കു​ട്ടി​ക​ൾ​ക്കു​ള്ള ടാ​ബ് വി​ത​ര​ണം ചെ​യ്തു.
വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ടാ​ബ് ന​ൽ​കി വി.​എ​സ്.​ശി​വ​കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.​ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ആ​ർ.​പ്ര​താ​പ​ൻ, യം​ഗ് വ​ർ​ക്കേ​ഴ്സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ർ.​എ​സ്.​വി​മ​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.