കെ​യ​ര്‍ ഹോം ​പ​ദ്ധ​തി: വീ​ടി​ന്‍റെ താ​ക്കോ​ല്‍ ദാ​നം ന​ട​ത്തി
Saturday, July 4, 2020 11:21 PM IST
ക​ഴ​ക്കൂ​ട്ടം : പ്ര​ള​യ ദു​രി​ത ബാ​ധി​ത​ര്‍​ക്ക് കൈ​ത്താ​ങ്ങാ​യി സ​ഹ​ക​ര​ണ വ​കു​പ്പ് ആ​വി​ഷ്ക​രി​ച്ച കെ​യ​ര്‍ ഹോം ​പ​ദ്ധ​തി​യി​ലെ ര​ണ്ടാ​യി​രാ​മ​ത്തെ വീ​ടി​ന്‍റെ താ​ക്കോ​ല്‍ ദാ​നം അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ ദി​ന​ത്തി​ൽ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ നി​ര്‍​വ​ഹി​ച്ചു. കു​മാ​ര​പു​രം പ​ടി​ഞ്ഞാ​റ്റി​ൽ ലെ​യി​നി​ല്‍ സി​ദ്ധാ​ര്‍​ഥ​നാ​ണ് ര​ണ്ടാ​യി​രാ​മ​ത്തെ വീ​ടി​ന്‍റെ അ​വ​കാ​ശി. ആ​കെ 2092 വീ​ടു​ക​ളാ​ണ് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ സ​ഹ​ക​ര​ണ വ​കു​പ്പ് നി​ർ​മി​ച്ച് കൈ​മാ​റു​ന്ന​ത്. ഇ​തോ​ടെ 2000 വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് കൈ​മാ​റി ക​ഴി​ഞ്ഞു.​അ​ഞ്ചു ല​ക്ഷം രൂ​പ വീ​തം ഓ​രോ വീ​ടി​നും ചെ​ല​വ​ഴി​ക്കു​വാ​നാ​ണ് തീ​രു​മാ​നി​ച്ച​തെ​ങ്കി​ലും ഏ​ഴു ല​ക്ഷം രൂ​പ വ​രെ ചെ​ല​വ​ഴി​ച്ചാ​ണ് പ​ല വീ​ടു​ക​ളും നി​ര്‍​മി​ച്ച​ത് . പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​ന്‍ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ് വീ​ടു​ക​ളു​ടെ രൂ​പ​ക​ല്‍​പ​ന. വീ​ടി​ന്‍റെ ഉ​റ​പ്പ്, പ​രി​സ്ഥി​തി​യു​യ​ര്‍​ത്തു​ന്ന വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​നു​ള്ള അ​നു​യോ​ജ്യ​ത തു​ട​ങ്ങി​യ​വ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍, കി​ണ​ര്‍,കു​ടി​വെ​ള്ളം, വൈ​ദ്യു​തി, മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ്ജ​ന സൗ​ക​ര്യ​ങ്ങ​ള്‍, വൃ​ത്തി​യു​ള്ള പ​രി​സ​രം, ഒ​രു കൊ​ച്ചു പൂ​ന്തോ​ട്ട​മോ അ​ടു​ക്ക​ള​ത്തോ​ട്ട​മോ തു​ട​ങ്ങി​യ​വ​യും വീ​ടി​നോ​പ്പം വീ​ട്ടു​കാ​ര്‍​ക്കാ​യി ഒ​രു​ക്കി ന​ല്‍​കി​യി​ട്ടു​ണ്ട് .